പ്രതിഷേധം ഫലം കണ്ടു; കരിപ്പൂർ വിമാനത്താവളത്തിൽ ആളെകയറ്റി ഇറക്കുന്നതിനുളള സമയം ഉയർത്തും

കോഴിക്കോട്​: കരിപ്പൂരിലെ കോഴിക്കോട്​ വിമാനത്താവളത്തിൽ സൗജന്യമായി യാത്രക്കാരെയും ലഗേജും കയറ്റാനും ഇറക്കാനും അനുവദിക്കപ്പെട്ടിരിക്കുന്ന സമയം മൂന്ന്​ മിനിറ്റിൽനിന്ന്​ ആറു മിനിറ്റായി ഉയർത്തും. ബുധനാഴ്ച പുലർ​െച്ച 12 മുതലാണ്​ സമയം കൂട്ടിനൽകുക. തീരുമാനം ചൊവ്വാഴ്ച വൈകി​ട്ടോടെയുണ്ടാകും.

വിമാനത്താവളത്തിൽ സൗജന്യമായി യാത്രക്കാരെയും ലഗേജും കയറ്റാനും ഇറക്കാനും മൂന്ന്​ മിനിറ്റ്​ മാത്രം ​അനുവദിക്കുന്നതിനെതിരെ പ്രവാസികളടക്കം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതുസംബന്ധിച്ച്​ മാധ്യമം വാർത്ത നൽകുകയും ചെയ്​തിരുന്നു. മൂന്നുമിനിട്ടിന്​ ശേഷം ജി.എസ്​.ടി അടക്കം 500 രൂപയാണ്​ പിഴ ഈടാക്കുന്നത്​. എൻട്രി ഗേറ്റിൽ നിന്ന്​ പാസും വാങ്ങി ഡ്രോപിങ്​/പിക്കിങ്​ പോയിന്‍റിലെത്താൻ തന്നെ മൂന്ന്​ മിനിറ്റിലധികം എടുക്കും. ഇനി അതൊഴിവാക്കിയാൽ തന്നെ മൂന്ന്​ മിനിറ്റ്​ ​െകാണ്ട്​ വരുന്നവർക്ക്​ വണ്ടിയിൽ കയറണം, പോകുന്നവർക്ക്​ വണ്ടിയിൽ നിന്നിറങ്ങണം. മൂന്ന്​ മിനിറ്റിനുള്ളിൽ തന്നെ ലഗേജ്​ കയറ്റുകയും ഇറക്കുകയും ​േവണം. ഇതിനൊക്കെ സർക്കസുകാരെ പോലെ അസാമാന്യ മെയ്​വഴക്കം വേണമെന്നാണ്​ യാത്രക്കാർ ചൂണ്ടിക്കാട്ടുന്നത്​. അല്ലെങ്കിൽ ഓടുന്ന വണ്ടിയിൽ ചാടിക്കയറുകയോ അതിൽനിന്ന്​ ചാടിയിറങ്ങുകയോ വേണം. ഇത്​ അപകടവും നിയമവിരുദ്ധവുമല്ലേയെന്നായിരുന്നു​ യാത്രക്കാരുടെ ചോദ്യം.

ജ​ൂ​ലൈ ഒ​ന്നി​ന്​ നടപ്പാക്കിയ ട്രാഫിക്​ പരിഷ്​കാരമാണ്​ പ്രതിഷേധത്തിന്​ ഇടയാക്കിയത്​. വി​മാ​ന​ത്താ​വ​ള അ​തോ​റി​റ്റി​ക്ക്​ കീ​ഴി​ലെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ ന​ട​പ്പാ​ക്കു​ന്ന ട്രാ​ഫി​ക്​ പ​രി​ഷ്​​കാ​ര​ത്തി​െൻറ ഭാ​ഗ​മാ​യിട്ടായിരുന്നു ക​രി​പ്പൂ​രി​ലെ നടപടി. ഇതനുസരിച്ച്​ പ്ര​വേ​ശ​ന ​ക​വാ​ട​ത്തി​ലും പു​റ​ത്തേ​ക്കു​ള്ള വ​ഴി​യി​ലും ഉ​ണ്ടാ​യി​രു​ന്ന ടോ​ൾ ബൂ​ത്തു​ക​ൾ ഒഴിവാക്കി. ഇ​തി​നുപ​ക​രം സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ​ക്ക്​ ടെ​ർ​മി​ന​ലി​ന്​ മു​ന്നി​ൽ യാ​ത്ര​ക്കാ​രെ സൗ​ജ​ന്യ​മാ​യി ഇ​റ​ക്കു​ക​യോ ക​യ​റ്റു​ക​യോ ചെ​യ്യാ​മെ​ന്നാ​ണ്​ പറയുന്നത്​.

പക്ഷേ, ഇതിന്​ അനുവദിച്ചിരിക്കുന്ന സമയം പ​ര​മാ​വ​ധി മൂ​ന്ന്​ മി​നിറ്റാണ്​. മൂ​ന്ന്​ മി​നി​റ്റി​ന​കം മ​ട​ങ്ങി​യി​ല്ലെ​ങ്കി​ൽ ജി.എസ്​.ടിയടക്കം 500 ​രൂ​പ​യാ​ണ്​ യാ​ത്ര​ക്കാ​രി​ൽ നി​ന്ന്​ പി​ഴ​യാ​യി ഇൗ​ടാ​ക്കു​ന്ന​ത്. ഇൗ ​സ​മ​യ​പ​രി​ധി​ക്കു​ള്ളി​ൽ യാ​ത്ര​ക്കാ​രെയും ലഗേജും ക​യ​റ്റാ​നോ ഇ​റ​ക്കാ​നോ സാ​ധിക്കാറില്ല. ഇതുമൂലം മൂ​ന്ന്​ മി​നി​റ്റി​ന് ശേ​ഷം ക​രാ​ര്‍ ക​മ്പ​നി ജീ​വ​ന​ക്കാ​ര്‍ യാ​ത്ര​ക്കാ​രോ​ടും വാ​ഹ​ന ഉ​ട​മ​ക​ളോ​ടും മോ​ശ​മാ​യി പെ​രു​മാ​റു​ന്ന​താ​യും പരാതികൾ ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ഇത്​ യാ​ത്ര​ക്കാ​രും പാ​ർ​ക്കി​ങ്​ ജീ​വ​ന​ക്കാ​രും ത​മ്മി​ൽ സം​ഘ​ർ​ഷ​ത്തിനുമിട​യാ​ക്കു​ന്നു.

Tags:    
News Summary - Calicut Airport parking time Increased

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.