കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് ബുധനാഴ്ച മുതൽ ഹൈദരാബാദിലേക്ക് വീണ്ടും സർവിസ് പുനരാരംഭിക്കുന്നു. ഇൻഡിഗോയാണ് സർവിസ് നടത്തുന്നത്.
ബുധൻ, വെള്ളി, ഞായർ, തിങ്കൾ ദിവസങ്ങളിൽ രാവിലെ എട്ടിന് ഹൈദരാബാദിൽ നിന്ന് പുറപ്പെട്ട് 9.45ന് കരിപ്പൂരിലെത്തും. 10.15ന് മടങ്ങുന്ന വിമാനം 12ന് ഹൈദരാബാദിലെത്തും. നേരത്തെ, സ്പൈസ്ജെറ്റ് 2018 മാർച്ചിൽ സർവിസ് ആരംഭിച്ചിരുന്നു. തിരക്കേറിയ സെക്ടറായിട്ടും 2019 ജനുവരിയിൽ ഇൗ സർവിസ് പിൻവലിച്ചു.
പിന്നീട് ഹൈദരാബാദിലേക്ക് സർവിസ് പുനരാരംഭിക്കണമെന്ന് വ്യാപക ആവശ്യം ഉയർന്നിരുന്നു. വിമാനത്താവള ഡയറക്ടർ വിമാനകമ്പനികൾക്ക് കത്ത് നൽകുകയും ചെയ്തു.
അതിനിടെ, സംസ്ഥാനത്തെ മറ്റ് വിമാനത്താവളങ്ങളിലുള്ളതുപോലെ കരിപ്പൂരിലും ആഭ്യന്തര സർവിസുകളുടെ ഇന്ധനനികുതി ഒരു ശതമാനമായി ഇൗയിടെ കുറച്ചിട്ടുണ്ട്. നേരത്തെ, 29 ശതമാനമുള്ളത് 2019 ഏപ്രിലിൽ അഞ്ച് ശതമാനമാക്കിയിരുന്നു. എന്നാൽ, തിരുവനന്തപുരത്തിനും കണ്ണൂരിനും ഒരു ശതമാനമായിരുന്നു നികുതി.
ഇൗയിടെ, കരിപ്പൂരിലും കൊച്ചിയിലും നികുതി ഒരു ശതമാനമായി കുറച്ചു. നികുതി കുറച്ചത് കരിപ്പൂരിൽ നിന്ന് കൂടുതൽ ആഭ്യന്തരസർവിസുകൾ തുടങ്ങാൻ ഗുണകരമാകുമെന്നാണ് വിലയിരുത്തൽ. ഇതിനകം അഞ്ച് പുതിയ ആഭ്യന്തര സർവിസുകൾ കമ്പനികൾ പ്രഖ്യാപിച്ചിട്ടുണ്ട്.
മലപ്പുറം: കോഴിക്കോട് ഉണ്ടായ വിമാനാപകടം മറയാക്കി അന്താരാഷ്ട്ര പ്രാധാന്യവും പ്രവാസികള്‍ക്ക് ഏറെ ഉപകാരപ്രദവുമായ കരിപ്പൂരിനെ പ്രാദേശിക നിലവാരത്തിലേക്ക് താഴ്ത്തി ഇല്ലാതാക്കാനുള്ള നിഗൂഢ ശ്രമങ്ങള്‍ക്കെതിരെ ത്വരിത നടപടികളുമായി അടിയന്തര നീക്കങ്ങള്‍ നടത്തണമെന്ന് എസ്.വൈ.എസ് ഈസ്റ്റ് ജില്ല കമ്മിറ്റി പി.കെ. കുഞ്ഞാലിക്കുട്ടി എം.പിയോട് നിവേദനം മുഖേനെ ആവശ്യപ്പെട്ടു.
പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, സലീം എടക്കര, അബ്ദുല്‍ ഖാദിര്‍ ഫൈസി കുന്നുംപുറം, ഹസന് സഖാഫി പൂക്കോട്ടൂര്‍, ഹംസ റഹ്മാനി കൊണ്ടിപറമ്പ് എന്നിവർ സംബന്ധിച്ചു.
കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ വലിയ വിമാന സർവിസ് പുനഃസ്ഥാപിക്കണമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ചെയർമാൻ സി. മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു.
അംഗങ്ങളായ പി.വി. അബ്ദുൽ വഹാബ് എം.പി, പി.കെ. അഹമ്മദ്, എച്ച്. മുസമ്മിൽ ഹാജി, മുഹമ്മദ് കാസിം കോയ, കടക്കൽ അബ്ദുൽ അസീസ് മൗലവി, എം.എസ്. അനസ് ഹാജി, വി.ടി. അബ്ദുല്ലക്കോയ തങ്ങൾ, മുസ്ലിയാർ സജീർ, എൽ. സുലൈഖ, എക്സിക്യൂട്ടീവ് ഒാഫിസർ കെ. ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.