കൊച്ചി: എട്ടു വർഷം മുമ്പ് പഠനം പൂർത്തിയാക്കിയ വിദ്യാർഥിനിക്ക് മാർക്ക് കൂട്ടി നൽകാനുള്ള തീരുമാനത്തെ എതിർത്ത അധ്യാപികക്കെതിരായ കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റിെൻറ അച്ചടക്ക നടപടിക്ക് ഹൈകോടതിയുടെ സ്റ്റേ.
എസ്.എഫ്.ഐയുടെ മുൻ വനിത നേതാവിന് മാർക്ക് കൂട്ടി നൽകുന്നതിനെ എതിർത്തതിെൻറ പേരിലുള്ള സിൻഡിക്കേറ്റ് നടപടി ചോദ്യം ചെയ്ത് വിമൻസ് സ്റ്റഡീസ് വിഭാഗം മേധാവി ഡോ. മോളി കുരുവിള നൽകിയ ഹരജിയിലാണ് ജസ്റ്റിസ് സി.എസ്. ഡയസിെൻറ ഉത്തരവ്. സർവകലാശാലയും സിൻഡിക്കേറ്റുമടക്കം എതിർകക്ഷികളോട് വിശദീകരണം തേടിയ കോടതി ഒരു മാസത്തേക്കാണ് അച്ചടക്കനടപടി നീക്കം സ്റ്റേ ചെയ്തത്.
കരാർ അടിസ്ഥാനത്തിൽ അസി. പ്രഫസറായി സർവകലാശാലയിൽ നിയമിച്ച വിദ്യാർഥിനിക്ക് സ്ഥിരം നിയമനത്തിന് സഹായകമാകാനാണ് മാർക്ക് കൂട്ടി നൽകാൻ തീരുമാനിച്ചതെന്നാണ് ഹരജിയിലെ ആരോപണം. മൂന്നും നാലും സെമസ്റ്ററുകളിൽ വേണ്ടത്ര ഹാജർ ഇല്ലാതിരുന്നതിനാൽ അന്ന് മാർക്ക് അനുവദിച്ചിരുന്നില്ല. മാർക്ക് അനുവദിക്കാത്തതിനെതിരെ വിദ്യാർഥിനി പരാതി നൽകിയിരുന്നെങ്കിലും സർവകലാശാല നിയമങ്ങളുടെ അടിസ്ഥാനത്തിൽ ആവശ്യം തള്ളിയിരുന്നു.
എന്നാൽ, ഇപ്പോൾ നൽകിയ പരാതി പരിഗണിച്ച് വകുപ്പ് മേധാവിയായ തന്നെ അറിയിക്കുകപോലും ചെയ്യാതെ ഹാജർ കൂടി കണക്കാക്കിയുള്ള ഉയർന്ന മാർക്ക് അനുവദിക്കാൻ സിൻഡിക്കേറ്റ് തീരുമാനിക്കുകയായിരുന്നു. പ്രത്യേക ഉത്തരവിെൻറ അടിസ്ഥാനത്തിൽ പരീക്ഷ എഴുതുന്നവർക്ക് ഹാജരിനുള്ള ഇേൻറണൽ മാർക്ക് നൽകാൻ വ്യവസ്ഥ ഇല്ല എന്ന മുൻ വി.സിയുടെ ഉത്തരവ് മറികടന്നാണ് മാർക്ക് ദാനത്തിന് തീരുമാനിച്ചത്.
സിൻഡിക്കേറ്റ് തീരുമാനിച്ചിട്ടും മാർക്ക് കൂട്ടിനൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് ഹരജിക്കാരിക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ സിൻഡിക്കേറ്റ് തീരുമാനിക്കുകയായിരുന്നു. നടപടി നിയമ വിരുദ്ധവും സ്വേച്ഛാപരവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി.
Latest Video:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.