തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിെൻറ പേര് ശബരിമല ശ്രീഅയ്യപ്പക്ഷേത്രം എന്നാക്കി മാറ്റാനുള്ള മുന്‍ ബോര്‍ഡിെൻറ തീരുമാനം റദ്ദാക്കി. ബുധനാഴ്ച ചേര്‍ന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗമാണ് ഇൗ തീരുമാനം കൈക്കൊണ്ടത്. നൂറ്റാണ്ടുകളായി അറിയപ്പെടുന്നതുപോലെ ശബരിമല ‘ശ്രീധർമശാസ്ത ക്ഷേത്രം’ എന്ന പേരില്‍തന്നെ ക്ഷേത്രം തുടർന്നും അറിയപ്പെടുമെന്ന് യോഗതീരുമാനങ്ങള്‍ വിശദീകരിച്ച ബോര്‍ഡ് പ്രസിഡൻറ് എ. പത്മകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. പേര് മാറ്റുന്നതിനായി മുന്‍ ബോര്‍ഡ് മുന്നോട്ടുവെച്ച ന്യായങ്ങള്‍ അംഗീകരിക്കാന്‍ കഴിയുന്നവയല്ല. പേരുമാറ്റാനുള്ള പ്രമേയത്തിനെതിരെ അന്ന് ബോര്‍ഡ് അംഗം കെ. രാഘവന് ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നുവെന്നും പത്മകുമാര്‍ വ്യക്തമാക്കി. പൂര്‍വികരുടെ തീരുമാനത്തില്‍ മാറ്റംവരുത്താന്‍ വേണ്ടത്ര ആലോചനയില്ലാതെ തീരുമാനം എടുക്കാന്‍ പാടില്ലായിരുന്നു.
സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍നിന്ന് അനുകൂലവിധി ഉണ്ടാകാനാണ് പേരുമാറ്റിയതെന്നാണ് മുന്‍ ബോര്‍ഡ് വിശദീകരിച്ചത്. പത്തിനും 50നും ഇടക്ക് പ്രായമുള്ള സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിക്കാന്‍ പാടില്ലെന്നതാണ് നിലവിലെ നിയമം. ഹരിവരാസനം പാടി നട അടക്കുന്ന സമയം സ്ത്രീകള്‍ ക്ഷേത്രമുറ്റത്ത് പ്രവേശിക്കാന്‍ പാടില്ലെന്നും നിയമമുണ്ട്. ഇക്കാര്യം കോടതിയുടെ ശ്രദ്ധയിൽപെടുത്തി അനുകൂലവിധി നേടിയെടുക്കേണ്ടതിന് പകരം പേര് മാറ്റാനുള്ള തീരുമാനം അംഗീകരിക്കാന്‍ കഴിയില്ലെന്നും ചെയര്മാന് പറഞ്ഞു. മുന്‍ ബോര്‍ഡ് പ്രസിഡൻറ് പ്രയാര്‍ ഗോപാലകൃഷ്ണനും അംഗം അജയ് തറയിലുമാണ് പേരുമാറ്റാനുള്ള തീരുമാനമെടുത്തത്. എന്നാല്‍, ദേവസ്വം മന്ത്രി കടകംപള്ളി എതിര്‍പ്പ് രേഖപ്പെടുത്തിയതോടെ ഔദ്യോഗികമായി പേര് മാറ്റം നടന്നിരുന്നില്ല. എങ്കിലും ദേവസ്വം ബോര്‍ഡിെൻറ എഴുത്തുകുത്തുകളിലും രേഖകളിലും ശ്രീ അയ്യപ്പ ക്ഷേത്രം എന്ന് മാറ്റിയിരുന്നു. പുതിയ ഭരണസമിതിയുടെ തീരുമാനത്തോടെ ഈ രേഖകളിലെല്ലാം പഴയ പേര് നിലവില്‍വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.