ചവറ: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്ഥാനാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു. പന്മന ഗ്രാമപഞ്ചായത്ത് പറമ്പിമുക്ക് വാര്‍ഡിലെ ബി.ജെ.പി സ്ഥാനാര്‍ഥി പന്മന വടക്കുംതല നെല്ലിപ്പറമ്പില്‍ വീട്ടില്‍ വിശ്വനാഥനാണ് (60) മരിച്ചത്. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം.
പന്മന കൊല്ലശ്ശേരി ജങ്ഷനിൽ പ്രവര്‍ത്തകര്‍ക്കൊപ്പം പ്രചാരണം നടത്തുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍തന്നെ സഹപ്രവർത്തകർ സമീപത്തെ ആശുപത്രിയിലെത്തിെച്ചങ്കിലും രക്ഷിക്കാനായില്ല.
ഭാര്യ: സതീദേവി. മക്കള്‍: വിപിന്‍കുമാര്‍, ബിജി, വിനുകുമാര്‍. മരുമക്കള്‍: ആര്യ, രതീഷ്. സ്ഥാനാർഥി മരിച്ച വിവരം ജില്ല വരണാധികാരി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വാർഡിലെ തെരഞ്ഞെടുപ്പ് മാറ്റിവെക്കുന്നത് സംബന്ധിച്ച് അന്തിമതീരുമാനം കമീഷനാണ് എടുക്കേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.