മാവൂരിൽ മരിച്ച സ്ഥാനാർഥിക്ക് കോവിഡ് സ്​ഥിരീകരിച്ചു

മാവൂർ: വെള്ളിയാഴ്​ച മാവൂരിൽ കുഴഞ്ഞുവീണ് മരിച്ച സ്ഥാനാർഥി പൈപ്പ്​​ലൈനിൽ പാറപ്പുറത്ത് അനിൽകുമാറി‍െൻറ (54) കോവിഡ് പരിശോധന ഫലം പോസിറ്റിവ്. കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തിയ ആൻറിജൻ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.

മാവൂർ ഗ്രാമപഞ്ചായത്ത് 11ാം വാർഡ് താത്തൂർപൊയിലിൽ കോൺഗ്രസ് സ്ഥാനാർഥിയായാണ് വ്യാഴാഴ്​ച പത്രിക നൽകിയത്. വെള്ളിയാഴ്​ച രാത്രി വീട്ടിൽ കുളിമുറിയിൽ കുഴഞ്ഞുവീഴുകയായിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം കോവിഡ് മാനദണ്ഡമനുസരിച്ച് ശനിയാഴ്​ച സന്ധ്യയോടെ കുടുംബ ശ്​മശാനത്തിൽ സംസ്​കരിച്ചു.

അനിൽകുമാറിന് നേരത്തേ ഹൃദയസംബന്ധമായ തകരാർ ഉണ്ടായിരുന്നു. 11ാം വാർഡിൽ നിലവിലെ അംഗം കെ.സി. വാസന്തിയെയായിരുന്നു സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, അവസാനനിമിഷം വ്യക്തിപരമായ കാരണങ്ങളാൽ ഇവർ പിന്മാറിയതിനെ തുടർന്നാണ് അനിൽകുമാറിനെ സ്ഥാനാർഥിയാക്കിയത്. ഞായറാഴ്​ച സ്ഥാനാർഥി പര്യടനത്തിന് തീരുമാനിച്ചിരുന്നു. കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇദ്ദേഹവുമായി സമ്പർക്കമുള്ള മുഴുവൻ ആളുകളോടും ക്വാറൻറീനിൽ പോകാൻ ആരോഗ്യവകുപ്പ് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.