തവനൂരിൽ സ്ഥാനാർഥികളെ കെട്ടിയിറക്കരുത്​; ഫിറോസിനെതിരെ യൂത്ത്​ കോൺഗ്രസ്​

മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പിൽ തവനൂർ മണ്ഡലത്തിൽ നിന്ന്​ യു.ഡി.എഫ്​ സ്ഥാനാർഥിയായി ഫിറോസ്​ കുന്നംപറമ്പിൽ മത്സരിക്കുമെന്ന വാർത്തകൾ പുറത്ത്​ വരുന്നതിനിടെ സ്ഥാനാർഥിയെ കെട്ടിയിറക്കരുതെന്ന ആവശ്യവുമായി യൂത്ത്​കോൺഗ്രസ്​. യൂത്ത്​കോൺഗ്രസ്​ മലപ്പുറം ജില്ലാ കമ്മിറ്റി ഇതുസംബന്ധിച്ച പ്രമേയം പാസാക്കി.



തവനൂർ നിയോജക മണ്ഡലത്തിൽ യു.ഡി.എഫ്​ സ്ഥാനാർഥിയായി യൂത്ത്​ കോൺഗ്രസ്​ നേതാക്കളെ പരിഗണിക്കണം. സ്ഥാനാർഥികളെ നൂലിൽ കെട്ടിയിറക്കുന്നത്​ വിജയ സാധ്യതയെ ബാധിക്കുമെന്ന്​ യൂത്ത്​കോൺഗ്രസ്​ പ്രമേയത്തിൽ പറയുന്നു.

നേരത്തെ എതിരാളി ആ​രാണെങ്കിലും തവനൂരിൽ നിന്ന്​ ജനവിധി തേടുമെന്ന്​ ഫിറോസ്​ കുന്നംപറമ്പിൽ പറഞ്ഞിരുന്നു. എന്നാൽ, കോൺഗ്രസ്​ ഇതുവരെ ഔദ്യോഗികമായി സ്ഥാനാർഥി പട്ടിക പുറത്ത്​ വിട്ടിട്ടില്ല. മന്ത്രി കെ.ടി ജലീലാണ് മണ്ഡലത്തിലെ​ എൽ.ഡി.എഫ്​ സ്ഥാനാർഥി

Tags:    
News Summary - Candidates should not be tied up in Thavanur; Youth Congress against Firoz

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.