കോഴിക്കോട്: പി.എസ്.സി ഉദ്യോഗാർഥികൾ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന സമരം അനാവശ്യമാണെന്ന് സി.പി.എം ആക്ടിങ് സെക്രട്ടറി എ.വിജയരാഘവൻ. നടക്കാത്ത ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. തുടങ്ങിയവർ തന്നെ സമരം അവസാനിപ്പിക്കട്ടെയെന്നും വിജയരാഘവൻ നിലപാടെടുത്തു. സമരക്കാരുമായി ചർച്ച നടത്താൻ സാധ്യതയില്ലെന്ന സൂചനയാണ് വിജയരാഘവനും നൽകുന്നത്.
ഫിഷറീസ് കരാറിനെ സംബന്ധിച്ച മന്ത്രി തന്നെ വിശദീകരണം നൽകിയിട്ടുണ്ട്. കരാറുണ്ടാക്കിയിട്ടില്ലെന്ന് മന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കമ്പനി സർക്കാറിന് നൽകിയ കത്ത് പരിശോധിക്കുക മാത്രമാണ് ഫിഷറീസ് മന്ത്രി ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
ഇ.ശ്രീധരൻ നല്ല എഞ്ചിനീയറാണ്. എന്നാൽ, അദ്ദേഹത്തിന് ചരിത്രമറിയില്ലെന്നും വിജയരാഘവൻ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.