യുവാക്കളുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടം: ഡ്രൈവർ അറസ്റ്റിൽ

പൊൻകുന്നം: യുവാക്കളുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിലെ ജീപ്പ് ഓടിച്ചിരുന്ന ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. ഇളംകുളം കൂരാലി ഭാഗത്ത് ചേരീപ്പുറം വീട്ടിൽ പാട്രിക് ജോസി (38) നെയാണ് പൊൻകുന്നം പൊലീസ് അറസ്റ്റ് ചെയ്തത്.

ബുധനാഴ്ച രാത്രി 10.15ഓടെ ഇളംകുളം കോപ്രാക്കളം ഗുഡ് സമരിറ്റൻ ആശുപത്രിക്കു സമീപം വെച്ച് ഇയാൾ ഓടിച്ചിരുന്ന താർ ജീപ്പ് എതിരെ വന്ന ഓട്ടോറിക്ഷയിൽ കൂട്ടിയിടിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്ന മൂന്ന് യുവാക്കൾ മരിച്ചു.

തുടർന്ന് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ജീപ്പ് ഡ്രൈവറായ ജോസ് മദ്യപിച്ചതായി കണ്ടെത്തുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പൊൻകുന്നം സ്റ്റേഷൻ എസ്.എച്ച്.ഒ എൻ. രാജേഷിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Tags:    
News Summary - Car accident that led to the death of youth: Driver arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.