വനിത എസ്. ഐക്കെതിരെ കാർട്ടൂൺ; ആറു പേർക്കെതിരെ കേസ്

കട്ടപ്പന: കട്ടപ്പനയിൽ വനിത എസ്. ഐ ക്കെതിരെ സമൂഹ മാധ്യമത്തിൽ കാർട്ടൂൺ വരച്ച്​ പോസ്റ്റ്​ ചെയ്​തതിനും കമന്‍റ്​ ചെയ്തതിനും​ ആറു പേർക്കെതിരെ ജാമ്യമില്ല വകുപ്പ് ചുമത്തി കേസ്. ട്രാഫിക് വനിത എസ്. ഐ. ക്കെതിരെ കട്ടപ്പനയിലെ കാർട്ടൂണിസ്റ്റ് സജി ദാസ് മോഹൻ ആണ് കാർട്ടൂൺ വരച്ചത്. ഫേസ്ബുക്കിൽ കാർട്ടൂൺ പോസ്റ്റ് ചെയ്ത സജിദാസ് മോഹനും കാർട്ടൂണിന് മറുപടിയായി ഫേസ്ബുക്കിൽ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ കമന്‍റിട്ടെന്ന പേരിൽ​ അഞ്ച് പേർക്കും എതിരെയാണ് കട്ടപ്പന പൊലീസ് കേസെടുത്തത്.

സംഭവത്തിൽ പൊലീസ്​ അന്വേഷണം ആരംഭിച്ചു. കട്ടപ്പന വനിത ട്രാഫിക് എസ്​.ഐ ടൗണിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരെ പെറ്റിക്കേസുകൾ എടുത്തിരുന്നു. വഴി വക്കിൽ പാർക്ക് ചെയ്ത കാറിൽ കാർട്ടൂണിസ്റ്റ് സജി ദാസ് മോഹൻ വാഹനത്തിൽ ഉണ്ടായിരിക്കവേ ട്രാഫിക്ക് എസ്.ഐ വാഹനത്തിന്‍റെ ഫോട്ടോ എടുത്തു. ഇതിനെതിരെ സജിദാസ് കാർട്ടൂൺ വരച്ച് ഫെയ്സ് ബുക്കിൽ ഇട്ട് പ്രതിഷേധിക്കുകയും ചെയ്തു. നവമാധ്യമങ്ങളിലൂടെ സ്ത്രീത്വത്തെ അപമാനിച്ചുവെന്ന കുറ്റം ചുമത്തിയാണ് കട്ടപ്പന പൊലീസ് കേസ് എടുത്തിരിക്കുന്നത്.

Tags:    
News Summary - Cartoon against Vanita SI; Case against six people

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.