പയ്യന്നൂർ: റീ പോളിങ് നടക്കുന്ന കാസർകോട് മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താൻ ബൂത്തിലെത്തി വോട് ട് ചോദിച്ചതായി പരാതി. പിലാത്തറ സ്കൂളിലെ ബൂത്ത് നമ്പർ 19ൽ വരിനിൽക്കുന്നവരോട് ഉണ്ണിത്താൻ വോട്ടഭ്യർഥിച്ചെന്ന് ആര ോപിച്ച് എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനറാണ് പരാതി നൽകിയത്.
രാവിലെ എട്ടോടെ പിലാത്തറ യു.പി സ്കൂളി ലെത്തിയ രാജ്മോഹൻ ഉണ്ണിത്താൻ വോട്ടുചെയ്യാൻ വരിനിന്നവരോട് വോട്ടഭ്യർഥിച്ചെന്നാണ് എൽ.ഡി.എഫിെൻറ പരാതി. പോളിങ് ബൂത്തിലെത്തിയ ഉണ്ണിത്താൻ വരിനിൽക്കുകയായിരുന്ന വോട്ടർമാരെ തൊഴുകയും കൈപിടിക്കുകയും ചെയ്ത് സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് എൽ.ഡിഎഫ് ചെറുതാഴം വെസ്റ്റ് ലോക്കൽ െതരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി എ.വി. രവീന്ദ്രൻ െതരഞ്ഞെടുപ്പ് കമീഷന് പരാതി നൽകിയത്.
ബൂത്തിലെ വിഡിയോ ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകുമെന്നും പെരുമാറ്റച്ചട്ടലംഘനം നടത്തിയതിന് സ്ഥാനാർഥിക്കെതിെര നടപടി വേണമെന്നുമാണ് എൽ.ഡി.എഫിെൻറ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.