മാഹി: കോവിഡ് മാർഗനിർദേശം ലംഘിച്ചതിന് എട്ട് ആർ.എസ്.എസ് പ്രവർത്തകർക്കെതിരെ പള്ളൂർ പൊലീസ് കേസെടുത്തു. കരീക്കുന്നുമ്മൽ സുനിൽ, ഈസ്റ്റ് പള്ളൂർ ഒതയോത്ത് പൊയിൽ രജീഷ്, ന്യൂമാഹി പെരുമുണ്ടേരി മഠത്തിൽ ഹൗസിൽ മൾട്ടി പ്രജി എന്ന പ്രജീഷ്, ഈസ്റ്റ് പള്ളൂരിലെ കാട്ടിൽ പുഷ്പൻ, പള്ളൂർ ദുർഗാലയത്തിൽ ദയാനന്ദൻ, പന്തക്കലിലെ കുഞ്ഞിപ്പറമ്പത്ത് അജേഷ്കുമാർ, പള്ളൂർ പൂവച്ചേരി പി.വി. പ്രേമൻ എന്ന നമസ്തേ പ്രേമൻ, മാഹി പൂഴിത്തല തേജസിൽ എ. സുനിൽ എന്നിവരെ പ്രതിചേർത്താണ് കേസ്.
പള്ളൂർ പൂശാരി കോവിലിലെ വിജിത്തിെൻറ വീട്ടിൽ നടന്ന ചടങ്ങിൽ ഇവരുൾപ്പെടെ കുറെ പേർ പങ്കെടുത്തതായാണ് പരാതി. പകർച്ചവ്യാധി നിരോധന നിയമമടക്കം വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.