തൃശൂർ: തൃശൂരിലെ മുല്ലക്കരയിൽ സ്ത്രീയെ ആക്രമിച്ച ആർ.എസ്.എസുകാരനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി കെ. സജീദിനെതിരെ കേസ്. കലാപത്തിന് ആഹ്വാനം ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് കൊടുങ്ങല്ലൂർ പൊലീസ് കേസെടുത്തിരിക്കുന്നത്.
തോട്ടപ്പടിയിൽ വീട്ടമ്മയെ കൈയ്യേറ്റം ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് സ്ഥലത്തെ ക്രമസമാധാനാന്തരീക്ഷം കെടുത്തി ലഹളയുണ്ടാക്കണമെന്ന ഉദ്ദേശത്തോടെ സമൂഹ മാധ്യമങ്ങളിൽ പ്രകോപനപരമായ സന്ദേശം പ്രചരിപ്പിച്ചുവെന്നാണ് പൊലീസ് എഫ്.ഐ.ആറിൽ പറയുന്നത്. രതീഷ് എന്നയാളുടെ പരാതിയിലാണ് സജീദിനെതിരെ കേസെടുത്തിരിക്കുന്നത്.
‘‘തൃശൂർ ജില്ലയിലെ മുല്ലക്കരയിൽ രാവിലെ നടക്കാനിറങ്ങിയ 65 വയസ്സുള്ള ജമീല എന്ന സ്ത്രീയെ അവരുടെ അയൽ വാസിയായ ബാബു എന്ന ആർ.എസ്.എസുകാരൻ മർദ്ദിക്കുകയും ഈ രാജ്യം വിട്ടു പോകണമെന്ന് ആക്രോശിക്കുകയും ചെയ്തു.
ബഹളം കേട്ടെത്തിയ സമീപ വാസികളാണ് അവരെ രക്ഷപ്പെടുത്തിയത്. അവരിപ്പോൾ തൃശൂർ ജില്ലാ ആശുപത്രിയിലാണ്. നാട്ടുകാരെത്തിയതോടെ ബാബു ഓടി വീട്ടിൽ കയറി. പൊലീസെത്തി ഇയാളെ അറസ്റ്റ് ചെയ്തു.
പക്ഷേ ഈ ആർ.എസ്.എസുകാരൻ മനോരോഗിയാണെന്നാണ് ഇപ്പോൾ പൊലീസ് പറയുന്നത്.’’ എന്നതായിരുന്നു സജീദിെൻറ ഫേസ്ബുക്ക് പോസ്റ്റ്.
അതേസമയം, വയോധികയെ ആക്രമിച്ച സംഘപരിവാറുകാരനെതിരെ പൊലീസ് ഇതുവരെ കേസ് ഫയൽ ചെയ്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.