കൊച്ചി: ചൂരൽകൊണ്ടുള്ള അടിയേറ്റ് പത്താം ക്ലാസ് വിദ്യാർഥിയുടെ കൈ പൊട്ടിയെന്ന കേസിൽ അധ്യാപികയുടെ അറസ്റ്റ് ഹൈകോടതി താൽക്കാലികമായി വിലക്കി. വിദ്യാർഥിയുടെ പരാതിയിൽ ആലുവ ഈസ്റ്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ മുൻകൂർ ജാമ്യം തേടി ഹരജി നൽകിയ ആലുവ കുട്ടമശ്ശേരി ഗവ. സ്കൂൾ അധ്യാപികയുടെ അറസ്റ്റാണ് തടഞ്ഞത്.
കൈക്ക് പൊട്ടലുണ്ടെന്നും മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കാമെന്നും പ്രോസിക്യൂഷൻ അറിയിച്ചതിനെ തുടർന്ന് ഹരജി ചൊവ്വാഴ്ച പരിഗണിക്കാൻ മാറ്റി. ഫെബ്രുവരി 17ന് നടന്ന സംഭവത്തിൽ 22നാണ് കേസെടുത്തതെന്നും കേസെടുക്കാൻ വൈകിയതിന് ന്യായീകരണമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാരി കോടതിയെ സമീപിച്ചത്.
രാഷ്ട്രീയ സ്വാധീനമുള്ള പി.ടി.എ പ്രസിഡൻറിെൻറ ഇടപെടലിനെത്തുടർന്ന് കെട്ടിച്ചമച്ച കേസാണെന്നും അവർ വാദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.