ആലുവ: നിയമവിദ്യാർഥിനി മൂഫിയ പർവീെൻറ മരണത്തിൽ ആേരാപണവിധേയനായ സി.ഐ സുധീറിനെതിരെ നരഹത്യക്ക് കേസെടുക്കണമെന്ന് മൂഫിയയുടെ പിതാവ്. ഭർത്താവും കുടുംബവും ക്രൂരമായാണ് മകളോട് പെരുമാറിയതെന്ന് പിതാവ് ദിൽഷാദ് സലിം ആരോപിക്കുന്നു. ഭർത്താവ് സുഹൈലിെൻറ വീട്ടിൽ ക്രൂരപീഡനങ്ങളാണ് മൂഫിയക്ക് നേരിടേണ്ടി വന്നത്. ലൈംഗിക വൈകൃതങ്ങൾക്ക് അടിമയായ സുഹൈൽ അതിന് മൂഫിയയെ ഇരയാക്കി.
ഒത്തുതീർപ്പ് ചർച്ച നടന്ന ദിവസം മറ്റൊരാൾ സി.ഐ ഓഫിസിലുണ്ടായിരുന്നു. കുട്ടിസഖാവ് എന്നായിരുന്നു അയാളെ വിശേഷിപ്പിച്ചത്. അയാളുടെ പേരറിയില്ല. സുഹൈലിെൻറ ബന്ധുവാണെന്നാണ് അറിഞ്ഞത്. ഇയാളും സി.ഐയും ചേർന്നാണ് പരാതി ഒതുക്കിത്തീർക്കാൻ നോക്കിയത്. അതിനാൽ കുട്ടിസഖാവിെൻറ പങ്കും അന്വേഷിക്കണമെന്ന് പിതാവ് ആവശ്യപ്പെട്ടു. ശരീരം മുഴുവൻ പച്ചകുത്തണമെന്ന സുഹൈലിെൻറ ആവശ്യം മൂഫിയ നിരസിച്ചപ്പോഴും മർദനം ഏൽക്കേണ്ടിവന്നു. സ്ത്രീധനം ആവശ്യമില്ലെന്ന് പറഞ്ഞാണ് വിവാഹം നടത്തിയത്. എന്നാൽ, പിന്നീട് പണം ആവശ്യപ്പെട്ടു തുടങ്ങി. ഇതിെൻറ പേരിലും മർദനവും പീഡനവുമുണ്ടായി. സുഹൈലിന് ബിസിനസ് ചെയ്യാനടക്കം പണം വേണമെന്നായിരുന്നു ആവശ്യപ്പെട്ടത്. സുഹൈൽ ഗൾഫിൽ പോകുമെന്നായിരുന്നു വിവാഹത്തിന് മുമ്പ് പറഞ്ഞത്.
എന്നാൽ, വിവാഹശേഷം അതുണ്ടായില്ല. പലതരം ജോലികളെ കുറിച്ച് പറഞ്ഞെങ്കിലും ഒന്നും ഉണ്ടായിരുന്നില്ല. സ്ത്രീധന തർക്കത്തെ തുടർന്ന് മൂന്നുമാസമായി മൂഫിയ സ്വന്തം വീട്ടിലാണ്. യുട്യൂബിൽ വിഡിയോ നിർമിക്കാൻ 40 ലക്ഷം രൂപ വേണമെന്ന് അയാൾ ആവശ്യപ്പെട്ടു. പണമില്ലെന്നും തരാൻ പറ്റില്ലെന്നുമാണ് അന്ന് മകൾ പറഞ്ഞത്. ഇതിനു പിന്നാലെ കൈ ഒടിക്കാൻ ശ്രമിച്ചു.
പലപ്പോഴായി മാലയും വളയും ആവശ്യപ്പെട്ടു. പഠനം നിർത്താനും മൂഫിയയെ നിർബന്ധിച്ചിരുന്നു. ഇത്തരത്തിൽ മുന്നോട്ടുപോകില്ലെന്ന് ഉറപ്പായപ്പോഴാണ് മൂഫിയ പരാതി നൽകിയത്. പരാതി ഒതുക്കാനുള്ള ശ്രമമാണ് ആലുവ സി.ഐ സുധീറിെൻറ ഭാഗത്തുനിന്നുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.