ന്യൂഡൽഹി: സോളാർ പീഡനകേസിൽ സി.ബി.ഐ പ്രാഥമിക അന്വേഷണം തുടങ്ങി. കേസിലെ പരാതിക്കാരി നേരിട്ടെത്തി ഇന്ന് മൊഴി നൽകുമെന്നാണ് വിവരം. സി.ബി.ഐ ഡയറക്ടർ ജനറൽ യോഗേഷ് ചന്ദർ മോദിയെ പരാതിക്കാരി കാണുമെന്നാണ് സൂചന.
സോളാർ കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യമാണെന്ന് സംസ്ഥാന സർക്കാർ കേന്ദ്രസർക്കാറിനെ അറിയിച്ചിരുന്നു. തുടർന്ന് ഇതുമായി ബന്ധപ്പെട്ട പരാതിയുടെ പകർപ്പ് കേന്ദ്രസർക്കാർ സി.ബി.ഐക്ക് കൈമാറുകയാണുണ്ടത്. ഈ പരാതിയിൽ കഴമ്പുണ്ടോയെന്ന പ്രാഥമിക അന്വേഷണമാണ് ഇപ്പോൾ നടക്കുന്നത്.
പ്രാഥമിക അന്വേഷണത്തിന് ശേഷമാവും കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് തുടർ നടപടികൾ സ്വീകരിക്കണോയെന്ന് സി.ബി.ഐ തീരുമാനിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.