സ്വർണക്കടത്ത് കേസ്: സി.ബി.ഐ സംഘം കസ്റ്റംസ് ഓഫിസിലെത്തി

കൊച്ചി: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട വിവരശേഖരണത്തിനായി സി.ബി.ഐ സംഘം കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലെത്തി. കസ്റ്റംസ് പ്രിവന്‍റീവ് ഓഫീസിലാണ് ഉദ്യോഗസ്ഥരെത്തിയത്.  കേസിൽ ഉന്നത ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോയെന്ന പ്രാഥമിക വിവരശേഖരത്തിനായാണ് സി.ബി.ഐ സംഘം എത്തിയതെന്നാണ് സൂചന. സി.ബി.ഐ സംഘം കസ്റ്റംസ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.

ദേശ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമായതിനാൽ കഴിഞ്ഞ ദിവസം എൻ.ഐ.എയും കേസിൽ വിവരശേഖരണം നടത്തിയിരുന്നു, ഇതിന് പിന്നാലെയാണ് സി.ബി.ഐയും വിവരങ്ങൾ ശേഖരിക്കുന്നത്. സാധാരണഗതിയിൽ സി.ബി.ഐക്ക് ഇടപെടണമെങ്കിലും ഏതെങ്കിലും ഉദ്യോഗസ്ഥർക്ക് കേസിൽ പങ്കുണ്ടാവുന്ന സാഹചര്യം വേണം.
സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യമുയരുന്ന സാഹചര്യത്തിലാണ് സന്ദർശനം.
 

Tags:    
News Summary - CBI visits Customs office to enquire gold smuggling case- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.