തലവരിപ്പണം വാങ്ങുന്ന വിദ്യാലയങ്ങളിൽനിന്ന്​ പിഴ ഇൗടാക്കും -സി.ബി.എസ്.ഇ

തിരുവനന്തപുരം: സ്​കൂൾ പ്രവേശനത്തിന്​ തലവരിപ്പണം വാങ്ങുന്ന സി.ബി.എസ്.ഇ സ്കൂളുകളിൽനിന്ന്​ തുകയുടെ പത്തിരട്ടിവരെ പിഴ ഇൗടാക്കുമെന്ന്​ സി.ബി.എസ്.ഇ അധികൃതർ സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷനെ അറിയിച്ചു.

ബിസിനസായല്ല, സാമൂഹ്യ സേവനമായാണ്​ സ്​കൂൾ പ്രവർത്തിക്കുന്നതെന്നും  യാതൊരു വിധത്തിലുള്ള വാണിജ്യ പ്രവർത്തനത്തിലും സ്​കൂൾ ഉൾപ്പെടുന്നില്ലെന്ന്​ ഉറപ്പാക്കണമെന്ന്​ നിർദേശിച്ചിട്ടുള്ളതായും സി.ബി.എസ്.ഇ അധികൃതർ വ്യക്​തമാക്കി. സി.ബി.എസ്.ഇയുമായി അഫിലിയേറ്റ്​ ചെയ്​തിട്ടുള്ള എല്ലാ വിദ്യാലയങ്ങളുടെയും മേധാവികൾക്ക്​ ഇതുമായി ബന്ധപ്പെട്ട സർക്കുലർ അയച്ചുകൊടുത്തിട്ടുണ്ട്​.  

എറണാകുളം ജില്ലയിലെ ഒരു സ്​കൂളിലെ പ്രവേശനവുമായി ബന്ധപ്പെട്ട്​ സംസ്​ഥാന ബാലാവകാശ സംരക്ഷണ കമീഷൻ നൽകിയ ഉത്തരവി​​െൻറ അടിസ്​ഥാനത്തിലാണ്​ സി.ബി.എസ്​.ഇയുടെ വിശദീകരണം. ഇൗ പരാതിയിൻമേൽ കമീഷൻ നിർദേശിച്ചിരിക്കുന്ന തരത്തിൽ മാത്രമേ ഫീസ്​ ഇടാക്കാവൂയെന്നും മറ്റേതെങ്കിലും പേരിൽ അധികം തുക വാങ്ങരുതെന്നും സി.ബി.എസ്.​ഇ ഇൗ സ്​കൂളിന്​ നിർദേശം നൽകി.

കൂടാതെ കമീഷ​​െൻറ നിർദേശങ്ങൾ, സി.ബി.എസ്.ഇ അഫിലിയേഷൻ ബൈലാ, സംസ്​ഥാന വിദ്യാഭ്യാസ വകുപ്പ്​ നൽകിയ എൻ.ഒ.സിയിലെ വ്യവസ്ഥകൾ എന്നിവ പാലിക്കാനും ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികൾ ഏഴു ദിവസത്തിനകം അറിയിക്കാനും സ്​കൂളിനോട്​ സി.ബി.എസ്.ഇ ആവശ്യപ്പെട്ടു.

 

 

 

 

 

 

 

Tags:    
News Summary - cbse

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.