ഏ​പ്രി​ൽ ഒ​ന്ന്​ മു​ത​ൽ സി​മ​ൻ​റ്​  വി​ല കു​ത്ത​നെ ഉ​യ​രും

മലപ്പുറം: നിർമാണ സാമഗ്രികളുടെ വില കുത്തനെ ഉയരുന്നു. സിമൻറിന് ഏപ്രിൽ ഒന്ന് മുതൽ ചാക്കിന് 30 മുതൽ 50 രൂപ വരെ വർധിപ്പിക്കാനാണ് കമ്പനികളുടെ തീരുമാനം. വീടുകൾ ഉൾപ്പെടെ നിർമാണ പ്രവർത്തനങ്ങൾ കൂടുതലായി നടക്കുന്ന സമയത്തെ വിലവർധന സാധാരണക്കാരെ കടുത്ത പ്രതിസന്ധിയിലാക്കും. ചില്ലറ, മൊത്തവിൽപന സമയത്ത് ഉപഭോക്താക്കൾക്ക് നൽകുന്ന ഡിസ്കൗണ്ട് തുകക്കും നികുതിയടക്കണമെന്ന കേരള ഹൈകോടതി ഉത്തരവി​െൻറ അടിസ്ഥാനത്തിലാണ് സിമൻറ് കമ്പനികൾ ഏപ്രിൽ ഒന്ന് മുതൽ വില വർധിപ്പിക്കാൻ തീരുമാനിച്ചത്. ശരാശരി 430 രൂപയാണ് കമ്പനികൾ ഒരു ചാക്ക് സിമൻറിന് നിശ്ചയിച്ച വില. 
ഇത് ഉപഭോക്താക്കൾക്ക് 380^390 രൂപക്ക് വരെയാണ് നിലവിൽ ലഭിക്കുന്നത്. ഇൗ ഇളവ് നിർത്താനാണ് കമ്പനികളുടെ തീരുമാനം. നിർമാണ പ്രവർത്തനങ്ങൾക്കുള്ള കമ്പിയുടെ വില ഇതിനകം ഉയർന്നിട്ടുണ്ട്. വിവിധ സ്റ്റീൽ കമ്പികളുടെ വിലയിൽ ടണ്ണിന് 5000 മുതൽ 10,000 രൂപ വരെ കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ വർധിച്ചു. 

Tags:    
News Summary - cement price hike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.