തിരുവനന്തപുരം: വ്യവസ്ഥകൾ പാലിക്കാത്ത രാജ്യത്തെ രജിസ്റ്റേർഡ് അനംഗീകൃത രാഷ്ട്രീയ പാർട്ടികൾക്കെതിരെ കടുത്ത നടപടികൾക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ. നിലവിലുള്ള ഇത്തരം 2796 പാർട്ടികളിൽ ഭൂരിഭാഗവും മാനദണ്ഡം പാലിക്കുന്നില്ലെന്ന് കമീഷൻ കണ്ടെത്തി. പലതും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ല. സംഭാവന റിപ്പോർട്ട്, വാർഷിക ഓഡിറ്റ് കണക്ക്, തെരഞ്ഞെടുപ്പ് ചെലവ് കണക്ക് എന്നിവ സമർപ്പിക്കാത്തവരുമുണ്ട്. ഇത്തരം പാർട്ടികൾക്കെതിരെ തുടർനടപടികൾക്ക് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർമാർക്ക് കമീഷൻ നിർദേശം നൽകി.

87 പാർട്ടികൾ അവർ നൽകിയ വിലാസത്തിലില്ലെന്ന് കണ്ടെത്തി. 2019 പൊതുതെരഞ്ഞെടുപ്പിൽ അന്നുണ്ടായിരുന്ന 2354 രജിസ്റ്റേർഡ് അനംഗീകൃത പാർട്ടികളിൽ 623 എണ്ണം മാത്രമാണ് മത്സരിച്ചത്. 2017ൽ 1847 പാർട്ടികളും 2018ൽ 1997 പാർട്ടികളും 2019ൽ 2174 പാർട്ടികളും സംഭാവന സ്വീകരിച്ചതിന്‍റെ റിപ്പോർട്ടുകൾ കമീഷന് നൽകിയില്ല. 2017ൽ 1755 പാർട്ടികളും 2018ൽ 1890 പാർട്ടികളും 2019ൽ 2056 പാർട്ടികളും വാർഷിക ഓഡിറ്റ് കണക്കും സമർപ്പിച്ചില്ല. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ മത്സരിച്ച 17 ഇത്തരം പാർട്ടികളിൽ ഒരെണ്ണം മാത്രമാണ് ചെലവ് കണക്ക് നൽകിയത്. അസമിൽ ആകെ മത്സരിച്ച ഏഴ് പാർട്ടികളും ബംഗാളിൽ 15ൽ 11 പാർട്ടികളും തമിഴ്നാട്ടിൽ 75ൽ 65 പാർട്ടികളും ചെലവ് കണക്കുകൾ നൽകിയിട്ടില്ല. പുതുച്ചേരിയിലാകട്ടെ, ഒരു പാർട്ടിയും ഇതിന് തയാറായില്ല. ചില പാർട്ടികൾ തെറ്റായ രേഖകളും വ്യാജ സംഭാവന രസീതുകളും തെറ്റായ ബില്ലുകളും താമസ ബില്ലുകളും നൽകിയതായും കണ്ടെത്തി. 2018-19ൽ 199 പാർട്ടികൾ 445 കോടിയുടെ ആദായ നികുതി ഇളവ് വാങ്ങി.

19-20ൽ 219 പാർട്ടികൾ 608 കോടിയുടെയും ഇളവുകൾ നേടി. ഇതിൽ 66 പാർട്ടികളുടെ 385 കോടിയുടെ സംഭാവന റിപ്പോർട്ട് കമീഷന് ലഭിച്ചില്ല. ചില പാർട്ടികൾ 100 മുതൽ 150 കോടി വരെ ആദായ നികുകതി ഇളവ് നേടിയെന്നും കമീഷൻ കണ്ടെത്തി.

വിലാസം ലഭ്യമല്ലാത്ത 87 പാർട്ടികളെ പട്ടികയിൽ നിന്ന് ഒഴിവാക്കും. ഗുരുതര സാമ്പത്തിക ക്രമക്കേട് നടത്തിയ മൂന്ന് പാർട്ടികൾക്കെതിരെ നടപടി വരും. 100 പാർട്ടികൾ തെരഞ്ഞെടുപ്പ് ചെലവ് കണക്കുകൾ നൽകിയിട്ടില്ല. ഇവരുടെ വിവരം വെബ്സൈറ്റുകളിൽ നൽകും. 30 ദിവസത്തിനകം ക്രമപ്പെടുത്താത്തവരെ ഏകീകൃത ചിഹ്നം നൽകുന്നതിൽനിന്ന് ഒഴിവാക്കും. പരാതിയുണ്ടെങ്കിൽ 30 ദിവസത്തിനകം അറിയിക്കാൻ അവസരം നൽകും. രാജ്യത്ത് 2001ൽ 694 അനംഗീകൃത രജിസ്റ്റേർഡ് രാഷ്ട്രീയ പാർട്ടികളുണ്ടായിരുന്നത് 2021 സെപ്റ്റംബർ വരെയുള്ള കണക്ക് പ്രകാരം 300 ശതമാനം വർധിച്ച് 2796 ആയി. 

നടപടികൾ പൂർത്തിയാക്കാതെ സംസ്ഥാനത്ത്​ 45 പാർട്ടികൾ

തി​രു​വ​ന​ന്ത​പു​രം: അ​നം​ഗീ​കൃ​ത ര​ജി​സ്​​റ്റേ​ർ​ഡ്​ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളി​ൽ സം​സ്ഥാ​ന​ത്ത്​ 45 എ​ണ്ണം തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ൻ വ്യ​വ​സ്ഥ​ക​ൾ പൂ​ർ​ണ​മാ​യി പാ​ലി​ച്ചി​ല്ലെ​ന്ന്​ ക​ണ്ടെ​ത്തി.

മി​ക്ക​വ​യും സം​ഭാ​വ​ന ക​ണ​ക്കും ഓ​ഡി​റ്റ്​ റി​പ്പോ​ർ​ട്ടും ന​ൽ​കി​യി​ട്ടി​ല്ല. ക​ഴി​ഞ്ഞ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ച്ച 17 ര​ജി​സ്​​റ്റേ​ർ​ഡ്​ അ​നം​ഗീ​കൃ​ത രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളി​ൽ ഒ​ന്നൊ​​ഴി​കെ 16 പാ​ർ​ട്ടി​ക​ളും ക​ണ​ക്ക്​ ന​ൽ​കാ​ൻ ത​യാ​റാ​യി​ല്ല.

കേ​ര​ള കോ​ൺ​​ഗ്ര​സ്​ ബി​യാ​ണ്​ ക​ണ​ക്ക്​ ന​ൽ​കി​യ​ത്. എ​ന്നാ​ൽ, സം​ഭാ​വ​ന ക​ണ​ക്ക്​ അ​വ​രും ന​ൽ​കി​യി​ല്ല.

ഭാ​ര​തീ​യ ധ​ർ​മ ജ​ന​സേ​ന, ഇ​ന്ത്യ​ൻ ഗാ​ന്ധി​യ​ൻ പാ​ർ​ട്ടി, പീ​പ്പി​ൾ​സ്​ ഡെ​മോ​ക്രാ​റ്റി​ക്​ പാ​ർ​ട്ടി, പ്ര​വാ​സി നി​വാ​സി പാ​ർ​ട്ടി, സെ​ക്യൂ​ല​ർ ഡെ​മോ​ക്രാ​റ്റി​ക്​ പാ​ർ​ട്ടി എ​ന്നി​വ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ച്ചെ​ങ്കി​ലും ക​ണ​ക്ക്​ ന​ൽ​കി​യി​ല്ല. കേ​ര​ള കോ​ൺ​ഗ്ര​സ്, കേ​ര​ള കോ​ൺ​ഗ്ര​സ്​ ജേ​ക്ക​ബ്, കേ​ര​ള കോ​ൺ​ഗ്ര​സ്​ സെ​ക്യൂ​ല​ർ, കേ​ര​ള ജ​ന​പ​ക്ഷം, നാ​ഷ​ന​ൽ സെ​ക്യൂ​ല​ർ കോ​ൺ​ഫ​റ​ൻ​സ്, ക​മ്യൂ​ണി​സ്റ്റ്​ മാ​ർ​ക്സി​സ്റ്റ്​ പാ​ർ​ട്ടി, പീ​പ്പി​ൾ​സ്​ ഡെ​മോ​ക്രാ​റ്റി​ക്​ പാ​ർ​ട്ടി, ആ​ർ.​എ​സ്.​പി-​ബി, ട്വ​ന്‍റി ട്വ​ന്‍റി പാ​ർ​ട്ടി, ഭാ​ര​തീ​യ ധ​ർ​മ ജ​ന​സേ​ന, അ​ണ്ണ ഡെ​മോ​ക്രാ​റ്റി​ക്​ ഹ്യൂ​മ​ൺ റൈ​റ്റ്​​സ്​ മൂ​വ്​​മെ​ന്‍റ്​ പാ​ർ​ട്ടി ഓ​ഫ്​ ഇ​ന്ത്യ, കോ​ൺ​ഗ്ര​സ്​ സെ​ക്യു​ല​ർ, ഡെ​മോ​ക്രാ​റ്റി​ക്​ ​ഹ്യൂ​മ​ൺ റൈ​റ്റ്​​സ്​ മൂ​വ്​​മെ​ന്‍റ്​​ പാ​ർ​ട്ടി, ഡെ​മോ​ക്രാ​റ്റി​ക്​ സോ​ഷ്യ​ൽ ജ​സ്റ്റി​സ്​ പാ​ർ​ട്ടി, ഇ​ന്ത്യ​ൻ ഗാ​ന്ധി​യ​ൻ പാ​ർ​ട്ടി, ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ൺ​ഗ്ര​സ്, കേ​ര​ള ജ​ന​പ​ക്ഷം സെ​ക്യു​ല​ർ, കേ​ര​ള ജ​ന​ത പാ​ർ​ട്ടി, ന്യൂ ​ലേ​ബ​ർ പാ​ർ​ട്ടി, സെ​ക്യൂ​ല​ർ ഡെ​മോ​ക്രാ​റ്റി​ക്​ കോ​ൺ​ഗ്ര​സ്​ എ​ന്നി​വ ക​ഴി​ഞ്ഞ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ച്ചെ​ങ്കി​ലും തെ​ര​ഞ്ഞെ​ടു​പ്പ്​ ക​ണ​ക്ക്​ ഇ​തു​വ​രെ സ​മ​ർ​പ്പി​ക്കാ​ത്ത പാ​ർ​ട്ടി​ക​ളു​ടെ പ​ട്ടി​ക​യി​ലു​ണ്ട്. ട്വ​ന്‍റി ട്വ​ന്‍റി 19-20ലെ ​സം​ഭാ​വ​ന റി​പ്പോ​ർ​ട്ട്​ ന​ൽ​കി​യി​ട്ടു​ണ്ട്.

ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ത്ത മ​റ്റ്​ പാ​ർ​ട്ടി​ക​ൾ: അ​ഖി​ല കേ​ര​ള തൃ​ണ​മൂ​ൽ പാ​ർ​ട്ടി, ഓ​ൾ ഇ​ന്ത്യ ഫെ​ഡ​റ​ൽ ബ്ലോ​ക്ക്, ഭാ​ര​തീ​യ ജ​ന​സ​ഭ, ഭാ​ര​തീ​യ ജ​ന​ശ​ബ്​​ദം, ഡെ​മോ​ക്രാ​റ്റി​ക്​ ലേ​ബ​ർ പാ​ർ​ട്ടി, ഡെ​മോ​ക്രാ​റ്റി​ക്​ ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഓ​ഫ്​ നേ​ഷ​ൻ പാ​ർ​ട്ടി, ദേ​ശീ​യ പ്ര​ജാ സോ​ഷ്യ​ലി​സ്റ്റ്​ പാ​ർ​ട്ടി, ഇ​ന്ത്യ​ൻ ജ​സ്റ്റി​സ്​ ഡെ​മോ​ക്രാ​റ്റി​ക്​ പാ​ർ​ട്ടി, ജ​നാ​ധി​പ​ത്യ സം​ര​ക്ഷ​ണ സ​മി​തി, കേ​ര​ള കോ​ൺ​ഗ്ര​സ്​ സെ​ക്യൂ​ല​ർ, കേ​ര​ള കോ​ൺ​ഗ്ര​സ്​ സ്ക​റി​യ തോ​മ​സ്, കേ​ര​ള ജ​ന​പ​ക്ഷം, കേ​ര​ള കാ​മ​രാ​ജ്​ കോ​ൺ​ഗ്ര​സ്, കേ​ര​ള റ​വ​ല്യൂ​ഷ​ണ​റി സോ​ഷ്യ​ലി​സ്റ്റ്​ പാ​ർ​ട്ടി (ലെ​നി​നി​സ്റ്റ്​-​മാ​ർ​ക്സി​സ്റ്റ്), കേ​ര​ള വി​കാ​സ്​ പാ​ർ​ട്ടി, മാ​ർ​ക്സി​സ്റ്റ്​ ലെ​നി​നി​സ്റ്റ്​ പാ​ർ​ട്ടി ഓ​ഫ്​ ഇ​ന്ത്യ (റെ​ഡ്​ ഫ്ലാ​ഗ്), നാ​ഷ​ന​ൽ ഡെ​മോ​ക്രാ​റ്റി​ക്​ പാ​ർ​ട്ടി, നാ​ഷ​ന​ൽ ഡെ​മോ​ക്രാ​റ്റി​ക്​ പാ​ർ​ട്ടി(​സെ​ക്യൂ​ല​ർ), നേ​താ​ജി ആ​ദ​ർ​ശ്​ പാ​ർ​ട്ടി, പീ​പ്പി​ൾ​സ്​ പാ​ർ​ട്ടി ഫോ​ർ ലി​ബ​ർ​ട്ടി, സെ​ക്യൂ​ല​ർ നാ​ഷ​ന​ൽ ദ്രാ​വി​ഡ പാ​ർ​ട്ടി, സെ​ക്യൂ​ല​ർ റി​പ്പ​ബ്ലി​ക്ക​ൻ ഡെ​മോ​ക്രാ​റ്റി​ക്​ പാ​ർ​ട്ടി, സോ​ഷ്യ​ൽ ആ​ക്​​ഷ​ൻ പാ​ർ​ട്ടി, സോ​ഷ്യ​ലി​സ്റ്റ്​ റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി, യു​നൈ​റ്റ​ഡ്​ ഇ​ന്ത്യ പീ​പ്പി​ൾ​സ്​ പാ​ർ​ട്ടി. മി​ക്ക​വ​രും മൂ​ന്ന്​ വ​ർ​ഷ​ത്തെ വീ​തം സം​ഭാ​വ​ന സ്​​റ്റേ​റ്റ്​​മെ​ന്‍റും ഓ​ഡി​റ്റ്​ റി​പ്പോ​ർ​ട്ടു​ക​ളു​മാ​ണ്​ ന​ൽ​കാ​നു​ള്ള​ത്. 

Tags:    
News Summary - Central Election Commission to take stern action against unauthorized political parties

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.