ആലുവയിൽ ആർ.എസ്.എസ് കാര്യാലയത്തിന്റെ സുരക്ഷക്ക് കേ​ന്ദ്ര സേന

കൊച്ചി: പോപുലർ ഫ്രണ്ട് പ്രവർത്തകർ ആഹ്വാനം ചെയ്ത ഹർത്താൽ ദിനത്തിൽ ഏറെ അക്രമ സംഭവങ്ങൾ റിപ്പോർട്ടു ചെയ്ത ആലുവയിൽ കേന്ദ്രസേനയെത്തി. ആലുവയിലെ ആർ.എസ്.എസ് കാര്യാലയത്തിന്റെ സുരക്ഷ സേന ഏറ്റെടുത്തിട്ടുണ്ട്. പള്ളിപ്പുറം ക്യാംപിൽ നിന്നുള്ള സി.ആർ.പി.എഫിന്റെ 15 അംഗ സംഘമാണ് ആലുവയിലുള്ളത്.

പോപുലർ ഫ്രണ്ട് ഇന്ത്യയെ നിരോധിച്ചതിനു പിന്നാലെ സംഘടനയുടെ വിവിധ ഓഫിസുകൾ അടച്ചു പൂട്ടി സീൽ ചെയ്യുന്നതിലേയ്ക്ക് കടക്കുമെന്നു റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിനു പിന്നാലെയാണ് അക്രമ സാധ്യതയുണ്ടാകുമെന്നു റിപ്പോർട്ട് ലഭിച്ചിട്ടുള്ള സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ സർക്കാർ സുരക്ഷ സേനയെ വിന്യസിച്ചിരിക്കുന്നത്.

ആലുവയിലെ ഓഫിസ് ഉൾപ്പെടെ അടച്ചു പൂട്ടാനുള്ള നടപടികളുണ്ടാകുമ്പോൾ ആക്രമണ സംഭവങ്ങൾ ഉണ്ടാകാമെന്നു രഹസ്യാന്വേഷണ റിപ്പോർട്ട് ഉണ്ടായിരുന്നതയാണ് വിവരം.

പോപുലർ ഫ്രണ്ടിനെ നിരോധിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. പോപുലർ ഫ്രണ്ടിന്റെ ശക്തി കേന്ദ്രങ്ങളിൽ പൊലീസിനെ കൂടുതലായി വിന്യസിച്ചു. തുടർ നടപടികൾ തീരുമാനിക്കാൻ ആഭ്യന്തര സെക്രട്ടറിയും ഡി.ജി.പിയും ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയും മുഖ്യമന്ത്രിയുമായി ചർച്ച നടത്തുന്നുണ്ട്.

Tags:    
News Summary - Central force for security of RSS office in Aluva

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.