കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ

കേരളീയം ധൂർത്തല്ലെന്ന് കെ.എൻ. ബാലഗോപാൽ; 'കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്ര സർക്കാർ'

തിരുവനന്തപുരം: സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന 'കേരളീയം' പരിപാടി ധൂർത്തല്ലെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. കേരളീയത്തിന് ചെലവഴിക്കുന്ന തുകയുടെ നല്ലൊരു ഭാഗവും വിവിധ പ്രസ്ഥാനങ്ങൾ വഹിക്കുന്നുണ്ട്. കേരളത്തിന്റെ വളർച്ചയെ നിലനിർത്തുന്നതിനുള്ള പോസിറ്റീവായ ഘട്ടമാണ് ഇതെന്നും മന്ത്രി പറഞ്ഞു.

കേരളത്തിന്‍റെ വികസനത്തിൽ താൽപര്യമുണ്ടെങ്കിൽ പ്രതിപക്ഷ നേതാവ് ഇതിനോടൊപ്പം നിൽക്കുകയാണ് വേണ്ടത്. ഒരു കലാമാമാങ്കമല്ല നടക്കുന്നത്. കേരളത്തിന്‍റെ നേട്ടങ്ങൾ, സാംസ്കാരികവും വ്യാവസായികവുമായ സാധ്യതകൾ, ഇവയെല്ലാം പുറത്തേക്കെത്തിക്കുന്ന പരിപാടിയാണ് കേരളീയം.

കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്ര സർക്കാർ നടപടികളാണെന്ന് ബാലഗോപാൽ പറഞ്ഞു. കേന്ദ്രം സംസ്ഥാനത്തിന് തരാനുള്ള വിഹിതം വെട്ടി. ഇത് കേരളത്തിനോട് മാത്രമുള്ള അനീതിയാണ്.

ക്ഷേമപെന്‍ഷന്‍ മുടങ്ങിക്കിടക്കുന്നത് ഉടന്‍ വിതരണം ചെയ്യുമെന്ന് ധനമന്ത്രി പറഞ്ഞു. ക്രിസ്മസ് വരെ പെന്‍ഷന്‍ നീളില്ല. പതിനെട്ട് മാസം വരെ ക്ഷേമപെന്‍ഷന്‍ മുടങ്ങിയ കാലമുണ്ട്. അടുത്ത ഗഡു ഉടന്‍ തന്നെ വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - central government is the cause of Kerala's economic crisis - K.N. Balagopal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.