നിയ​ന്ത്രണങ്ങളോടെ മദ്യവിൽപ്പന ശാലകൾ തുറക്കാം

ന്യൂഡൽഹി: മേയ്​ 17വരെ ലോക്​ഡൗൺ നീട്ടി കേ​ന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ മാർഗരേഖയിൽ നിയന്ത്രണങ്ങളോടെ മദ്യശാലകൾ തുറന്നു പ്രവർത്തിക്കാനും അനുമതി. ബാറുകൾ തുറക്കില്ല. 

പാൻ, ഗുഡ്​ക, പുകയില ഉൽപ്പന്നങ്ങൾ തുടങ്ങിയവ വിൽക്കുന്ന കടകൾക്കും തുറന്നു പ്രർത്തിക്കാൻ അനുമതിയുണ്ട്​. ആളുകൾ തമ്മിൽ സാമൂഹിക അകലം പാലിക്കണം. ഒരു സമയത്ത്​ അഞ്ചുപേരിൽ കൂടുതൽ ആളുകൾ പാടില്ല. പൊതുസ്​ഥലത്ത്​ മദ്യപാനം പാടില്ലെന്നും മാർഗരേഖയിൽ വ്യക്തമാക്കുന്നു. 

പഞ്ചാബും കേരളവും നേരത്തേ മദ്യശാലകൾ തുറക്കാൻ അനുമതി നൽകണമെന്ന്​ കേന്ദ്രത്തോട്​  ആവശ്യപ്പെട്ടിരുന്നു. 


 

Tags:    
News Summary - Centres Permission to Open Liquor Shops -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.