കേരളത്തില്‍ രണ്ട് ദിവസം ഇടി മിന്നലോടു കൂടിയ മഴക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ അടുത്ത രണ്ട് ദിവസം ഇടി മിന്നലോടു കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ഉണ്ടായിരുന്ന തീവ്രന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി മാറി ഇതിന്‍റെ സ്വാധീനഫലമായാണ് മഴ. എന്നാൽ ഇന്ന് ഒരു ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല. ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെങ്കിലും കേരള , തമിഴ്നാട്, ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിനും തടസ്സമില്ല.

ഇതിനിടെ, മിഷോങ് ചുഴലിക്കാറ്റ് ഭീതിയെ തുടർന്ന് കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ള ഏതാനും ട്രെയിൻ സർവീസുകൾ റദ്ധാക്കിയതാതി റെയിൽവെ അറിയിച്ചു. കേരളത്തിൽ സർവീസിൽ നടത്തുന്ന 35 ട്രെയിനുകളുൾപ്പെടെ 118 സർവീസുകളാണ് റദ്ദാക്കിയിരിക്കുന്നത്.

റദ്ദാക്കിയ ഈ ട്രെയിനുകളിൽ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് മുഴുവൻ തുകയും തിരിച്ചു നൽകുമെന്ന്് റെയിൽവെയുടെ അറിയിപ്പിലുണ്ട്. അടുത്ത 24 മണിക്കൂറുനുള്ളിൽ തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾ​ക്കടലിൽ രൂപ​പ്പെട്ട ന്യൂനമർദം ചുഴലിക്കാറ്റായി മാറിയേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണകേ​ന്ദ്രം പറയുന്നു.

റദ്ദാക്കിയ ട്രെയിനുകളുടെ പട്ടിക, നമ്പറും തീയതിയും

നരസാപൂര്‍-കോട്ടയം (07119, ഞായര്‍), കോട്ടയം-നരസാപൂര്‍ (07120, തിങ്കള്‍).

സെക്കന്തരാബാദ്-കൊല്ലം (07129, ബുധന്‍), കൊല്ലം-സെക്കന്തരാബാദ് (07130, ഞായര്‍).

ഗോരഖ്പൂര്‍-കൊച്ചുവേളി (12511, ചൊവ്വ), കൊച്ചുവേളി-ഗോരഖ്പൂര്‍ (12512, ബുധന്‍).

തിരുവനന്തപുരം-ന്യൂഡല്‍ഹി (12625, ഞായര്‍), തിരുവനന്തപുരം-ന്യൂഡല്‍ഹി (12625, തിങ്കള്‍).

ന്യൂഡല്‍ഹി-തിരുവനന്തപുരം (12626, ചൊവ്വ), ന്യൂഡല്‍ഹി തിരുവനന്തപുരം (12626, ബുധന്‍).

നാഗര്‍കോവില്‍-ഷാലിമാര്‍ (12659, ഞായര്‍), ഷാലിമാര്‍-നാഗര്‍കോവില്‍(12660, ബുധന്‍).

ധന്‍ബാദ്-ആലപ്പുഴ (13351, ഞായര്‍), ധന്‍ബാദ് -ആലപ്പുഴ (13351, തിങ്കള്‍).

ആലപ്പുഴ-ധന്‍ബാദ് (13352, ബുധന്‍), ആലപ്പുഴ--ധന്‍ബാദ് (13352, വ്യാഴം)

സെക്കന്തരാബാദ്-തിരുവനന്തപുരം (17230, ഞായര്‍), സെക്കന്തരാബാദ്-തിരുവനന്തപുരം (17230, തിങ്കള്‍).

സെക്കന്തരാബാദ് -തിരുവനന്തപുരം (17230, ചൊവ്വ), തിരുവനന്തപുരം-സെക്കന്തരാബാദ് (17229, ചൊവ്വ).

തിരുവനന്തപുരം-സെക്കന്തരാബാദ് (17229, ബുധന്‍), തിരുവനന്തപുരം-സെക്കന്തരാബാദ് ( 17229, വ്യാഴം).

ടാറ്റ- എറണാകുളം (18189, ഞായര്‍), എറണാകുളം-ടാറ്റ (18190, ചൊവ്വ).

കന്യാകുമാരി-ദിബ്രുഗഡ് (22503, ബുധന്‍), കന്യാകുമാരി-ദിബ്രുഗഡ് (22503, വ്യാഴം).

എറണാകുളം-പട്ന (22643, തിങ്കള്‍), പട്ന-എറണാകുളം (22644, വ്യാഴം).

കൊച്ചുവേളി-കോര്‍ബ (22648, തിങ്കള്‍), കോര്‍ബ-കൊച്ചുവേളി (22647, ബുധന്‍).

പട്ന-എറണാകുളം (22670, ചൊവ്വ)

ബിലാസ്പൂര്‍-എറണാകുളം (22815, തിങ്കള്‍), എറണാകുളം-ബിലാസ്പൂര്‍ (22816, ബുധന്‍).

ഹാതിയ- എറണാകുളം (22837, തിങ്കള്‍), എറണാകുളം-ഹാതിയ (22838, ബുധന്‍).

Tags:    
News Summary - Chance of rain with thunder and lightning for two days in Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.