ആലുവ: ഏജൻറിെൻറ പക്കല്‍നിന്ന് കടമായി വാങ്ങിയ ടിക്കറ്റിൽ ചന്ദ്രന് ലഭിച്ചത് ആറുകോടി. കീഴ്മാട് ചക്കംകുളങ്ങര പാലച്ചോട്ടില്‍ പി.കെ. ചന്ദ്രനാണ് സംസ്ഥാന സര്‍ക്കാറിെൻറ സമ്മര്‍ ബംപര്‍ ഭാഗ്യക്കുറിയിലെ ഒന്നാം സമ്മാനമായ ആറുകോടി ലഭിച്ചത്. രാജഗിരി ആശുപത്രിക്ക് മുന്നിൽ ടിക്കറ്റ് കച്ചവടം നടത്തുന്ന സ്മിജയുടെ കൈയിൽനിന്നാണ് ടിക്കറ്റ് കടമായി വാങ്ങിയത്.
ഞായറാഴ്ച 12 ബംപര്‍ ടിക്കറ്റുകള്‍ ബാക്കി വന്നതോടെ സ്ഥിരമായി ടിക്കറ്റെടുക്കുന്ന ചന്ദ്രനോട് ഒരു ടിക്കറ്റെടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഫോണിലൂടെ ടിക്കറ്റ് നമ്പറുകള്‍ ചോദിച്ചറിഞ്ഞ ചന്ദ്രന് സമ്മാനം ലഭിച്ച ടിക്കറ്റ് തെരഞ്ഞെടുത്തു. ഞായറാഴ്ച വൈകീട്ടോടെ ഈ ടിക്കറ്റിന് സമ്മാനം ലഭിച്ചതറിഞ്ഞ സ്മിജ, ആ വിവരം മറച്ചുവെക്കാതെ ചന്ദ്രന് രാത്രിയോടെ ടിക്കറ്റ് കൈമാറി.
കീഴ്മാട് ഡോണ്‍ ബോസ്കോയില്‍ പൂന്തോട്ട പരിപാലകനായി ജോലി ചെയ്തുവരുകയാണ് ചന്ദ്രന്. ഭാര്യ: ലീല. മക്കള്‍: ചലിത, അഞ്ജിത, അഞ്ജിത്ത്. കുട്ടമശ്ശേരി എസ്.ബി.ഐയിൽ ചന്ദ്രന് ടിക്കറ്റ് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.