അപകടത്തിൽ പരിക്കേറ്റ അക്ബർ, നൗഫൽ എന്നിവർ ആശുപത്രിയിൽ

മത്സ്യം വള്ളത്തിൽ കയറ്റുന്നതിനിടെ കപ്പി ഇളകി വീണ് രണ്ട് പേർക്ക് പരിക്ക്

ചാവക്കാട്: കടലിൽ മത്സ്യം പിടിക്കുന്നതിനിടെ കപ്പി (ഡറാക്) ഇളകി വീണ് രണ്ട് തൊഴിലാളികൾക്ക് പരിക്ക്. തിരുവത്ര പുത്തൻകടപ്പുറം ഇ.എം.എസ് നഗറിലെ പുതുവീട്ടിൽ അക്ബർ (40 ), പുത്തൻകടപ്പുറം കേരന്‍റകത്ത് നൗഫൽ (32) എന്നിവർക്കാണ് പരിക്കേറ്റത്. അക്ബറിന്‍റെ വാരിയല്ലിനും നൗഫലിന്‍റെ തലക്കുമാണ് പരിക്ക്. ഇരുവരേയും ചാവക്കാട്ടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച്ച മുനക്കക്കടവ് അഴിമുഖത്ത് നിന്നും കടലിൽ പോയ ചോഴീരകത്ത് വാസുവിന്‍റെ ഉടമസ്ഥതയിലുള്ള 'അപ്പുമാർ' എന്ന വള്ളത്തിൽ ഉച്ചക്ക് 12.15 ഓടെയാണ് സംഭവം.

നാട്ടിക പടിഞ്ഞാറ് ഭാഗത്ത് വലയിട്ടപ്പോൾ ലഭിച്ച മത്സ്യം വള്ളത്തിലേക്ക് കപ്പി വഴി കയറ്റുമ്പോഴാണ് അതുമായി ബന്ധിച്ച കപ്പി ഇളകി വീണത്. കടപ്പുറം- മണത്തല മത്സ്യതൊഴിലാളി സഹകരണ സംഘം പ്രസിഡന്‍റ് ടി.എം. ഹനീഫ, നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ കെ.എച്ച്. സലാം, കെ.എം. അലി എന്നിവർ ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദർശിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.