ചെങ്ങമനാട്: ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റിനെതിരെ യു.ഡി.എഫ് കൊണ്ടുവന്ന അവിശാസം ബി.ജെ.പി പിന്തുണയോടെ പാസായി. ഇതോടെ സി.പി എമ്മിലെ പി.ആര്‍. രാജേഷിനാണ് പ്രസിഡന്‍റ് സ്ഥാനം നഷ്ടമായത്. കെടുകാര്യസ്ഥത, തന്‍പ്രമാണിത്തം, സ്വജനപക്ഷപാദം, വികസന മുരടിപ്പ് തുടങ്ങിയവ ആരോപിച്ചാണ് കോണ്‍ഗ്രസിലെ ദിലീപ് കപ്രശ്ശേരിയുടെ നേതൃത്വത്തില്‍ യു.ഡി.എഫിലെ ആറ് അംഗങ്ങള്‍ അവിശ്വാസം കൊണ്ടു വന്നത്.
പഞ്ചായത്തില്‍ മൊത്തം 18 അംഗങ്ങളാണുള്ളത്. സി.പി.എം - ആറ്, യു.ഡി.എഫ് - ആറ് (കോണ്‍ഗ്രസ് -അഞ്ച്, മുസ് ലിം ലീഗ് - ഒന്ന്), ബി.ജെ.പി- അഞ്ച് (ബി.ജെ.പി- നാല്, ബി.ജെ.പി സ്വതന്ത്ര - ഒന്ന് ), എസ്.ഡി.പി.ഐ-ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. ബുധനാഴ്ച രാവിലെ പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഇന്‍ ചാര്‍ജ് കെ.കെ. രാജപ്പന്‍റെ അധ്യക്ഷതയില്‍ ഗ്രാമപഞ്ചായത്ത് ഹാളിലാണ് അവിശ്വസം ചര്‍ച്ചക്കെടുത്തത്. പ്രമേയം അവതരണത്തിന് ശേഷം ദിലീപും, രാജേഷും ചര്‍ച്ചയില്‍ പങ്കെടുത്തു. തുടര്‍ന്ന് നടന്ന വോട്ടെടുപ്പിലാണ് ആറിനെതിരെ 11 വോട്ടുകള്‍ക്ക് അവിശ്വാസം പാസ്സായത്.
സി.പി.എമ്മിലെ ആറ് അംഗങ്ങള്‍ അവിശ്വാസത്തെ എതിര്‍ത്ത് വോട്ട് ചെയ്തപ്പോള്‍, കോണ്‍ഗ്രസിലെയും (ആറ്), ബി.ജെ.പിയിലേയും (അഞ്ച്) അംഗങ്ങള്‍ അനുകൂലിച്ച് വോട്ട് ചെയ്യുകയായിരുന്നു. എസ്.ഡി.പി.ഐ അംഗത്തിന്‍റെ വോട്ട് അസാധുവായി. പുതിയ പ്രസിഡന്‍റിനെ തെരഞ്ഞെടുക്കുന്നത് വരെ വൈസ് പ്രസിഡന്‍റായ കോണ്‍ഗ്രസിലെ ആശ ഏല്യാസായിരിക്കും പ്രസിഡന്‍റിന്‍റെ ചുമതല വഹിക്കുക. പുതിയ പ്രസിഡന്‍റിനെ തെരഞ്ഞെടുക്കുന്ന തീയതി ഒരു മാസത്തിനകം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിക്കും.
അതിനിടെ, തെരഞ്ഞെടുപ്പ് അവിശ്വാസം സെക്ഷന്‍ 157 പ്രകാരം അവിശ്വാസ പ്രമേയത്തിന്‍റെ കോപ്പി ഏഴ് ദിവസം മുമ്പ് അംഗങ്ങള്‍ക്ക് നല്‍കണമെന്ന വ്യവസ്ഥ ലംഘിച്ചാണ് വോട്ടെടുപ്പ് നടത്തിയതെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും രാജേഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.