ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് തീയതി പിന്നീട് 

ന്യൂഡല്‍ഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ നടത്തിയ വാർത്താ സമ്മേളനത്തിൽ ചെങ്ങന്നൂര്‍ നിയമസഭാ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചില്ല. ഉപതെരഞ്ഞെടുപ്പ് തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന നിലപാടാണ് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഒ.പി റാവത്ത് വ്യക്തമാക്കിയത്. 

കര്‍ണാടക നിയസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിന്‍റെ കൂടെ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് തീയതിയും പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട് ഉണ്ടായിരുന്നത്. കര്‍ണാടക തെരഞ്ഞെടുപ്പ് തീയതി മാത്രമാണ് ഇന്ന് പ്രഖ്യാപിക്കുന്നതെന്ന് വ്യക്തമാക്കിയ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ, സാധാരണ ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം പ്രത്യേകമായാണ് നടത്താറുള്ളതെന്നും വ്യക്തമാക്കി.

ചെങ്ങന്നൂരിൽ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ രാഷ്ട്രീയ പാർട്ടികൾ തങ്ങളുടെ സ്ഥാനാർഥികളുടെ പേരുകൾ പുറത്തുവിട്ട് പ്രചരണം ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. ഡി. വിജയകുമാറാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി. എൽ.ഡി.എഫിന്‍റെ സജി ചെറിയാനും ബി.ജെ.പിയുടേത് പി.എസ് ശ്രീധരന്‍പിള്ളയും ആണ് സ്ഥാനാര്‍ഥികൾ.

സി.പി.എം എം.എൽ.എ ആയിരുന്ന കെ.കെ രാമചന്ദ്രന്‍ നായരുടെ മരണത്തെ തുടര്‍ന്നാണ് ചെങ്ങന്നൂരില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.

Tags:    
News Summary - Chengannur By Election Date Announcement Election Commission Postponed -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.