ദോഹ: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ആർ.എസ്.എസ് വോട്ടുകൾ വേണ്ടെന്ന് കോൺഗ്രസ് വക്താവ് രാജ്േമാഹൻ ഉണ്ണിത്താൻ. എന്നാൽ ഇൗ വോട്ട് വേണമെന്ന് സി.പി.െഎ പറയുേമ്പാൾ സ്വീകരിക്കുമെന്നാണ് സി.പി.എം പറയുന്നത്. ഇത്തരത്തിൽ കള്ളനും പൊലീസും കളിക്കാതെ ആർ.എസ്.എസ് വോട്ടുകൾ വേണ്ടെന്ന് ഉറപ്പിച്ചുപറയാൻ കോൺഗ്രസിന് കഴിയുമെന്നും അദ്ദേഹം ദോഹയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇൻകാസ് കൊല്ലം ജില്ലാകമ്മിറ്റി കൺവൻഷനിൽ പെങ്കടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം.
പരമ്പരാഗത കോൺഗ്രസ് സീറ്റാണ് ചെങ്ങന്നൂർ. തെരഞ്ഞെടുപ്പ് അടുത്തതോടെ മറ്റ് പാർട്ടികൾ അവിടെ പണം ഒഴുക്കുകയാണ്. മൂന്നാം സ്ഥാനത്ത് എത്തുന്ന ബി.ജെ.പിക്ക് ഇത്തവണ വോട്ടുകൾ പകുതിയായി കുറയും. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് എൽ.ഡി.എഫ് സർക്കാറിെൻറ ഭരണത്തിെൻറ വിലയിരുത്തൽ ആണെങ്കിൽ അവിടെ എൽ.ഡി.എഫ് സ് ഥനാർഥിയായ സജി ചെറിയാന് കെട്ടിവച്ച കാശ് പോകുമെന്ന് പ്രസ്താവന നടത്തിയത് വി.എസ് ആണ്. എന്നാൽ ഇത് പത്രങ്ങളിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും പുറത്തായപ്പോൾ താൻ അങ്ങിനെ പ്രസ് താവന ഇറക്കിയിട്ടില്ലെന്ന് പറഞ്ഞ് കേസിന് പോവുകയാണ് വി.എസ്. എങ്ങിനെ ആയാലും താൻ പറഞ്ഞ കാര്യങ്ങൾക്ക് കൂടുതൽ പ്രചാരണ ഉണ്ടാക്കുകയാണ് വി.എസ് ചെയ്യുന്നതെന്നും ഉണ്ണിത്താൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.