തിരുവനന്തപുരം: സാശ്രയ മെഡിക്കല്‍ ഫീസ് വർധന മാനേജ്മെൻറുകളുടെയും സര്‍ക്കാറിെൻറയും ഒത്തുകളിയുടെ ഭാഗമാെണ ന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിെൻറ കാലത്ത് അഞ്ച് വര്‍ഷം കൊണ്ട് 47,000 വര്‍ ധിപ്പിച്ചതിനെ എതിര്‍ത്ത ഇടത് മുന്നണി അധികാരത്തില്‍ എത്തിയപ്പോള്‍ ഈ വര്‍ഷം മാത്രം അരലക്ഷം വരെ വർധിപ്പിച്ചിരി ക്കുകയാണ്. മുന്‍വര്‍ഷത്തെ ഫീസില്‍നിന്ന് പത്ത് ശതമാനം വർധനയാണ് രാജേന്ദ്രബാബു കമീഷന്‍ നടത്തിയിരിക്കുന്നതെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
ഫീസ് വര്‍ധിപ്പിക്കുന്നതിന് മാനേജ്മെൻറുകള്‍ക്ക് കോടതിയില്‍ പോകുന്നതിനുള്ള അവസരം കൂടിയാണ് സര്‍ക്കാര്‍ തുറന്നിടുന്നത്. കോടതി നിര്‍ദേശപ്രകാരം യഥാസമയം കമ്മിറ്റി പുനഃസംഘടിപ്പിക്കാതെ ഒരാഴ്ച മുമ്പ് തട്ടിക്കൂട്ട് സമിതി ഉണ്ടാക്കി ഫീസ് വര്‍ധിപ്പിക്കുകയാണ്. നീറ്റ് നടപ്പാക്കിയതോടെ മെഡിക്കല്‍ വിദ്യാഭ്യാസ പ്രവേശം ഉടച്ചുവാര്‍ക്കാനുള്ള സുവര്‍ണാവസരമാണ് സര്‍ക്കാറിന് ലഭിച്ചത്. മാനേജ്മെൻറുകളുമായി ഒത്തുകളിച്ച് കാലതാമസം വരുത്തി എല്ലാഅവസരങ്ങളും കളഞ്ഞുകുളിക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
‘കാരുണ്യ പദ്ധതി നിര്‍ത്തലാക്കാനുള്ള തീരുമാനത്തില്‍നിന്ന് പിന്മാറണം’
തിരുവനന്തപുരം: സംസ്ഥാനത്തെ പതിനായിരക്കണക്കിന് പാവപ്പെട്ട രോഗികള്‍ക്ക് ആശ്വാസമായ കാരുണ്യ ബെനവലൻറ് പദ്ധതി നിര്‍ത്തലാക്കാനുള്ള തീരുമാനത്തില്‍നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.
അടിയന്തര ശസ്ത്രക്രിയ കാത്തുനില്‍ക്കുന്ന നിരവധി നിർധന രോഗികളുടെ ജീവിതമാണ് കാരുണ്യ ബെനവലൻറ് പദ്ധതി നിര്‍ത്തലാക്കാനുള്ള തീരുമാനം കാരണം ദുസ്സഹമായിരിക്കുന്നതെന്ന് കത്തില്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ 2011-12 വര്‍ഷ ബജറ്റിലൂടെ കൊണ്ടുവന്ന സ്വപ്നപദ്ധതിയായിയ കാരുണ്യ ബെനവലൻറ് ചികിത്സപദ്ധതി വഴി സംസ്ഥാനത്തെ ലക്ഷക്കണക്കിന് സാധാരണക്കാര്‍ക്കാണ് ഇതുവരെ ആശ്വാസമെത്തിക്കാന്‍ സാധിച്ചത്.
കാരുണ്യപദ്ധതി നിര്‍ത്തലാക്കി അതിന് പകരമായി കേന്ദ്ര സര്‍ക്കാറിെൻറ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. സമൂഹത്തിലെ ഏറ്റവും താഴെക്കിടയില്‍ നില്‍ക്കുന്നവരെ ഇൻഷുറന്‍സിെൻറ നൂലാമാലകളില്‍ കുടുക്കി ചികിത്സ നിഷേധിക്കുന്ന നിലപാടാണ് ഇന്‍ഷുറന്‍സ് നടപ്പാക്കുന്ന സ്വകാര്യ ഏജന്‍സികള്‍ സ്വീകരിക്കാന്‍ പോകുന്നതെന്നും കത്തില്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.