കോഴിക്കോട്: ശബരിമലയെ തകർക്കാൻ സർക്കാരും ബി.ജെ.പിയും ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല. ശബരിമലയിൽ നടക്കുന്നത് പൊലീസ് രാജാണെന്നും അവിടെ അടിസ്ഥാന സൗകര്യം പോലും സർക്കാർ ലഭ്യമാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അപ്രതീക്ഷിത ഹർത്താൽ നടത്തി ബി.ജെ.പിയും ആർ.എസ്.എസും കേരളത്തിലെ ജനങ്ങളെ ബന്ധികളാക്കിയെന്നും ചെന്നിത്തല തുറന്നടിച്ചു. ആർ.എസ്.എസ് ശബരിമലയെ സാമൂഹിക വിരുദ്ധരുടെ താവളമാക്കി. ഇതിലൂടെ രാഷ്ട്രീയ മുതലെടുപ്പ് മാത്രമാണ് അവർ ലക്ഷ്യമിടുന്നതെന്നും ചെന്നിത്തല ആരോപിച്ചു.
ദേവസ്വം ബോർഡിനെ സർക്കാർ നിരുത്സാഹപ്പെടുത്തി. പുനഃപരിശോധന ഹരജി നൽകാൻ ദേവസ്വം ബോർഡ് തയാറായിരുന്നു. സർക്കാരിേൻറത് വൈകി വന്ന വിവേകമാണെന്നും സർവകക്ഷി യോഗത്തിൽ സർക്കാർ സമീപനം നിഷേധാത്മകമായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
ശബരിമല വിധിയിൽ എൽ.ഡി.എഫ് ധൃതി പിടിച്ചു. ബാറുകൾ മാറ്റണമെന്ന സുപ്രീം കോടതി വിധി നാല് മാസം കൊണ്ട് നടപ്പിലാക്കിയ സർക്കാർ, ശബരിമല വിധിയിൽ എന്തിന് ഇത്ര നേരത്തെ നടപടിയെടുത്തുവെന്നും ചെന്നിത്തല ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.