കൊച്ചി: പ്രതിപക്ഷം പുറത്തുകൊണ്ടുവന്നില്ലായിരുന്നെങ്കിൽ കേരളത്തിലെ മത്സ്യത്തൊഴിലാളികളെ വഴിയാധാരമാക്കുന്ന ആഴക്കടൽ മത്സ്യബന്ധനത്തിന് മന്ത്രിസഭ അനുമതി കൊടുക്കുമായിരുന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനങ്ങളെ വിഡ്ഡികളാക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. മന്ത്രിമാർക്കൊന്നും ഇപ്പോൾ ഒന്നും ഒാർമയില്ലെന്നാണ് പറയുന്നത്. മുഖ്യമന്ത്രിക്കും മേഴ്സിക്കുട്ടയമ്മക്കും ഇ.പി ജയരാജനും ഒന്നും ഒാർമയില്ലെത്ര. മന്ത്രിസഭയിലുള്ളവർക്കെല്ലാം മറവിരോഗമാണോ എന്നും ചെന്നിത്തല ചോദിച്ചു.
മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടെങ്കിൽ ആഴക്കടൽ മത്സ്യബന്ധന ഇടപാട് സംബന്ധിച്ച് ജുഡീഷ്യൻ അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഇ.എം.സി.സി കമ്പനിയുമായുള്ള കരാർ സംബന്ധിച്ച് സർക്കാറിനും മന്ത്രിമാർക്കും ഒന്നുമറിയില്ലെന്ന നിലപാട് ആശ്ചര്യപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.
മത്സ്യത്തൊഴിലാളികളെ സർക്കാർ കബളിപ്പിക്കുകയായിരുന്നെന്നും രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.