തിരുവനന്തപുരം: തനിക്കെതിരെയുള്ള ആരോപണങ്ങൾ പാടെ നിഷേധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. താൻ ആരിൽ നിന്നും ഫോൺ കൈപ്പറ്റിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. കാശ് കൊടുത്ത് വാങ്ങിയ ഫോണാണ് കൈയിലുള്ളതെന്നും ആരോപണത്തെ നിയമപരമായി നേരിടുമെന്നും ചെന്നിത്തല വ്യക്തമാക്കി. സർക്കാരിനെതിരായ സമരം തുടരുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
2019 ഡിസംബര്‍ രണ്ടിന് യു.എ.ഇ.കോണ്‍സുലേറ്റ് സംഘടിപ്പിച്ച ദേശീയ ദിനാഘോഷ ചടങ്ങില്‍ പങ്കെടുത്തിരുന്നു. അന്ന് നറുക്കെടുപ്പ് നടത്തിയിരുന്നു. തനിക്ക് ആരും ഫോൺ തന്നിട്ടില്ല. സന്തോഷ് ഈപ്പനെ കണ്ടിട്ട് പോലുമില്ല. തനിക്കെന്ന പേരിൽ മറ്റാർക്കെങ്കിലും ഫോൺ വാങ്ങി കൊടുത്തിട്ടുണ്ടാകാം. ഇപ്പോൾ ഉന്നയിക്കുന്ന ആരോപണങ്ങൾ വിലകുറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു.
2019 ഡിസംബര്‍ രണ്ടിന് യു.എ.ഇ.കോണ്‍സുലേറ്റ് സംഘടിപ്പിച്ച ദേശീയ ദിനാഘോഷ ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് ഐ ഫോൺ സമ്മാനമായി നൽകിയെന്ന് യൂണിടാക് എം.ഡി ഹൈകോടതിയിൽ സമർപ്പിച്ച ഹരജിയിൽ പറഞ്ഞിരുന്നു. സ്വപ്നയുടെ നിർദേശ പ്രകാരമാണ് ഫോൺ വാങ്ങിനൽകിയതെന്നാണ് യൂണിടാക് എം.ഡി സന്തോഷ് ഈപ്പൻ പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.