തിരുവനന്തപുരം: ഡി.ജി.പി ഒാഫിസിന് മുന്നിലെ പൊലീസ് നടപടിയെ ന്യായീകരിക്കുന്ന സി.പി.എം പ്രസ്താവന വി.എസ് അച്യുതാനന്ദനും എം.എ. ബേബിക്കും കാനം രാജേന്ദ്രനുമുള്ള മറുപടിയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പൊതുസമൂഹത്തിെൻറ രോഷത്തിൽനിന്ന് രക്ഷെപ്പടാനാണ് സി.പി.എം പൊലീസ് നടപടിയെ ന്യായീകരിച്ച് പ്രസ്താവന ഇറക്കിയിരിക്കുന്നത്. പൊലീസിനെ ന്യായീകരിക്കുന്ന നടപടി അപഹാസ്യമാണ്. ഒരു കള്ളം ആവർത്തിച്ചാൽ സത്യമാകുമെന്ന ധാരണയാണ് ഇന്നും സി.പി.എമ്മിനുള്ളത്. ജിഷ്ണുവിെൻറ അമ്മയും കുടുംബാംഗങ്ങളും നടത്തുന്ന നിരാഹാരസമരം അവസാനിപ്പിക്കാൻ സർക്കാർ മുൻകൈയെടുക്കണമെന്നും െചന്നിത്തല വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ഡി.ജി.പി ഒാഫിസിന് മുന്നിലെ സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും പിന്നിൽ കോൺഗ്രസുകാർ ഉണ്ടെന്നുമുള്ള സി.പി.എം നിലപാടിനെ തമാശയായേ കാണുന്നുള്ളൂ. അറസ്റ്റിലായവരിൽ ആരാണ് കോൺഗ്രസുകാരെന്ന് വ്യക്തമാക്കണം. സി.പി.എം നിലപാട് ജിഷ്ണുവിെൻറ കുടുംബത്തെ അവഹേളിക്കുന്നതിന് തുല്യമാണ്. ഡി.ജി.പി ഒാഫിസിന് മുന്നിലെ സംഭവം, സർക്കാർ വിരുദ്ധവികാരമുണ്ടാക്കാൻ ബോധപൂർവം സൃഷ്ടിച്ചതാണെന്നാണ് സി.പി.എം വാദമെങ്കിൽ വി.എസും കാനവും ബേബിയും അതേ യജ്ഞത്തിലാണോയെന്ന് വ്യക്തമാക്കണം.
ജിഷ്ണു പഠിച്ച കോളജുമായി ബന്ധമുള്ള കോൺഗ്രസുകാരുടെ പേരുകൾ പറയുന്ന സി.പി.എം, കോളജ് പ്രിൻസിപ്പൽ സംസ്ഥാന മന്ത്രിസഭയിലെ ഒരംഗത്തിെൻറ ഭാര്യയായിരുന്നുവെന്നത് മറക്കരുത്. അവരാണ് കോളജിെൻറ ഭരണം നിയന്ത്രിച്ചിരുന്നത്. സംഭവത്തിെൻറ ഉത്തരവാദിത്തം കോൺഗ്രസിനുമേൽ കെട്ടിവെക്കാൻ നോക്കേണ്ട. ജിഷ്ണുവിെൻറ മരണവുമായി ബന്ധപ്പെട്ട സംഭവത്തിൽ പ്രതികളെ സംരക്ഷിക്കാൻ തുടക്കംമുതൽ സർക്കാറും പൊലീസും ശ്രമിക്കുകയാണ്. കേസിലെ രണ്ടുപ്രതിക്ക് മാത്രമേ മുൻകൂർ ജാമ്യം കിട്ടിയിട്ടുള്ളൂ. മറ്റ് പ്രതികളെ പിടികൂടാൻ ഒരു ശ്രമവും ഉണ്ടായിെല്ലന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.