അദാനിയുടെ കമ്പനിയിൽ നിന്ന് വൈദ്യൂതി വാങ്ങാൻ കെ.എസ്.ഇ.ബിയുണ്ടാക്കിയ കരാറിൽ വൻ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിലവിൽ യൂണിറ്റിന് 2 രൂപ നിരക്കിൽ സോളാർ വൈദ്യൂതി ലഭിക്കുമെന്നിരിക്കെ, 2.86 രൂപ നിരക്കിൽ അദാനിയിൽ നിന്ന് 25 വർഷം വൈദ്യൂതി വാങ്ങാനാണ് കരാർ. 25 വർഷത്തേക്കുള്ള 8850 കോടിയുടെ കരാറാണിത്. ഇതുകൊണ്ട് 1000 കോടിയുടെ ലാഭമെങ്കിലും അദാനിയുടെ കമ്പനിയുണ്ടാക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
പാരമ്പര്യ സ്രോതസുകളിൽ നിന്നുള്ള വൈദ്യൂതി നിശ്ചിത അളവ് വാങ്ങണമെന്ന വ്യവസ്ഥയുടെ മറവിലാണ് കരാറുണ്ടാക്കിയിരിക്കുന്നത്. കാറ്റിൽ നിന്നുള്ള വൈദ്യൂതി സംസ്ഥാന സർക്കാർ തെരഞ്ഞെടുത്തത് അദാനിക്ക് അതിന്‍റെ ഗുണം ലഭിക്കാൻ മാത്രമായിരുന്നെന്നും ഇതിൽ കേന്ദ്ര സർക്കാറിനും താൽപര്യമുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഇത്രയധികം
ആഗോള തലത്തിൽ തന്നെ വൈദ്യൂതി വില കുറഞ്ഞുകൊണ്ടിരിക്കുന്ന സന്ദർഭത്തിലാണ് കൂടിയ വിലക്ക് 25 വർഷത്തെ കരാർ ഉണ്ടാക്കിയിരിക്കുന്നത്. ൈവദ്യുതി ഇടപാടിന് ദീർഘകാല കരാറുകളിൽ നിന്ന് എല്ലാവരും വിട്ടു നിൽക്കുന്ന ഘട്ടത്തിലാണ് കേരളം 25 വർഷെത്ത കരാറിന് തയാറായിരിക്കുന്നത്. ഇത് അദാനിയുമായുള്ള അഴിമതി കൂട്ടുകെട്ടാണ്. സംസ്ഥാനത്തിന് വൻ നഷ്ടമുണ്ടാക്കുന്ന കരാറിൽ നിന്ന് സർക്കാർ ഉടൻ പിൻമാറണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
സംസ്ഥാന സർക്കാറിന്‍റെ പുതിയ പങ്കാളികളായ കേന്ദ്ര സർക്കാറും അദാനിയുമായുള്ള കൂട്ടുകെട്ടിന്‍റെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.