മുഖ്യ വനം മേധാവി ബെന്നിച്ചന്‍ തോമസ് നാളെ വിരമിക്കുന്നു

തിരുവനന്തപുരം: വനം വകുപ്പില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ വഴി വകുപ്പിനെ കൂടുതല്‍ ശക്തിപ്പെടുത്തിയ മുഖ്യ വനം മേധാവി ബെന്നിച്ചന്‍ തോമസ് ഇന്ന് സേവനത്തില്‍ നിന്നും വിരമിക്കുന്നു. 1988 ബാച്ച് കേരളാ കേഡര്‍ ഉദ്യോഗസ്ഥനാണ്.

നോര്‍ത്ത് വയനാട് ഡിവിഷനില്‍ ഐ.എഫ്.എസ്. പ്രൊബേഷണറായി സർവീസില്‍ പ്രവേശിച്ചു. മൂന്നാര്‍ ഡിവിഷന്‍ അസിസ്റ്റന്റ് ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സർവേറ്റര്‍, തിരുവനന്തപുരം വനം വകുപ്പ് ആസ്ഥാനത്ത് മോണിറ്ററിങ് ഇവാല്യുവേഷന്‍ വിഭാഗം ഡി.സി.എഫ്, നിലമ്പൂര്‍ നോര്‍ത്ത് ഡി.എഫ്.ഒ. തേക്കടിയില്‍ വൈല്‍ഡ്‌ലൈഫ് പ്രിസര്‍വേഷന്‍ ഓഫീസര്‍, ആസ്ഥാന ഓഫീസില്‍ വേള്‍ഡ് ഫുഡ് പ്രോഗ്രാം ഡി.സി.എഫ്., തേക്കടിയില്‍ ഇക്കോ ഡെവലപ്പ്‌മെന്റ് ഓഫീസര്‍, മൂന്നാര്‍, കോന്നി എന്നിവിടങ്ങളില്‍ ഡി.എഫ്.ഒ ആയും പ്രവർത്തിച്ചു.

നിലമ്പൂരില്‍ ഡി.എഫ്.ഒ. ആയിരിക്കെ ഗോദവര്‍മ്മന്‍ തിരുമുല്‍പ്പാട് കേസില്‍ വഴിത്തിരിവ് ഉണ്ടാകുന്ന ഇടപെടല്‍ അദ്ദേഹം നടത്തിയിരുന്നു. വേട്ടയാടല്‍, കള്ളക്കടത്ത് എന്നിവ തടയുന്നതില്‍ അദ്ദേഹത്തിന്റേതായ പ്രതേ്യക ശൈലി പ്രാവര്‍ത്തികമാക്കിയാണ് പ്രശ്‌നങ്ങള്‍ പരിഹരിച്ചിരുന്നത്. നിയമ പ്രശ്‌നങ്ങള്‍ വ്യാഖ്യാനിക്കുന്നതിലും അനുപമമായ വൈദഗ്ധ്യം പുലര്‍ത്തിയിരുന്നു.

വനം സർവീസില്‍ നീണ്ട മുപ്പത്തിയഞ്ച് സംവത്സരക്കാലം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞ വേളയില്‍ ഒരു ഉദേ്യാഗസ്ഥന്‍ എന്നതിലുപരിയായി ഒരുത്തമ വനസംരക്ഷകന്‍ എന്ന നിലയിലുള്ള മഹത്തായ സംഭാവനകള്‍ നല്‍കിയാണ് ബെന്നിച്ചന്‍ തോമസ് സർവീസില്‍ നിന്നും പടിയിറങ്ങുന്നത്.

Tags:    
News Summary - Chief Forest Officer Bennichan Thomas retires tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.