തിരുവനന്തപുരം: ലോക കേരളസഭയിൽ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ യു.എസിലേക്ക് പുറപ്പെട്ടു. പുലര്‍ച്ചെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നാണ് യാത്ര തിരിച്ചത്. ലോക കേരളസഭയുടെ അമേരിക്കൻ മേഖല സമ്മേളനം ശനിയാഴ്ച ടൈം സ്ക്വയറിലെ മാരിയറ്റ് മാർക്ക് ക്വീയിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. വിവിധ കൂടിക്കാഴ്ചകളും അമേരിക്കയിൽ നിശ്ചയിച്ചിട്ടുണ്ട്.
ധനമന്ത്രി കെ.എന്‍. ബാലഗോപാലും സ്പീക്കര്‍ എ.എന്‍. ഷംസീറും മുഖ്യമന്ത്രിക്കൊപ്പമുണ്ട്. ഭാര്യ കമലാവിജയനും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്. മുഖ്യമന്ത്രി 14ന് ക്യൂബയിലേക്ക് പോകും. 15, 16 തീയതികളിൽ ഹവാനയിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും.
പ്രതിപക്ഷത്തിന്‍റെ രൂക്ഷ വിമർശനത്തിനിടെയാണ് മുഖ്യമന്ത്രിയുടെ യു.എസ് സന്ദർശനം. ലോകകേരളസഭയുടെ ഭാഗമായി വ്യാപക പണപ്പിരിവ് നടക്കുന്നതായി ആരോപണമുയർന്നിരുന്നു. ഒരു ലക്ഷം ഡോളര്‍ വാങ്ങി ഡിന്നര്‍ കഴിക്കാന്‍ അമേരിക്കയിലേക്ക് പോകുന്നതിന് മുന്‍പ് കേരളത്തിലെ പാവങ്ങളുടെ റേഷന്‍ ശരിയാക്കാന്‍ മുഖ്യമന്ത്രി തയാറാകണമെന്നാണ് ഇന്നലെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ വിമർശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.