തിരുവനന്തപുരം: കൊച്ചി മെട്രോയുടെ രണ്ടാംഘട്ടത്തിന് അനുമതി നല്‍കിയതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് കേരളത്തിന്റെ ഗതാഗത അടിസ്ഥാന സൗകര്യ വികസനത്തിനുള്ള മഹത്തായ പിന്തുണയാണെന്ന് പ്രധാനമന്ത്രിക്കയച്ച കത്തിൽ പറയുന്നു. പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി ഓണാശംസയും നേര്‍ന്നു.
കലൂർ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം മുതല്‍ കാക്കനാട് ഇൻഫോ പാർക്ക് വരെയുള്ള 11.17 കിലോമീറ്ററാണ് മെട്രോയുടെ രണ്ടാം ഘട്ടം. 11 സ്റ്റേഷനുകളുള്ള ഈ ഘട്ടത്തിന്റെ നിർമാണത്തിന് 1957.05 കോടി രൂപയാണ് ചെലവിടുന്നത്. രണ്ടാം ഘട്ടത്തിന്റെ ശിലാസ്ഥാപനം പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞദിവസം നെടുമ്പാശ്ശേരി സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ നിര്‍വഹിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.