മുഖ്യമന്ത്രിയുടെ സുരക്ഷാവീഴ്ച: സി.ഐക്ക് സ്ഥലംമാറ്റം

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കുന്നതിലെ വീഴ്ചയെത്തുടർന്ന് സി.ഐക്ക് സ്ഥലംമാറ്റം. എറണാകുളം എളമക്കര പൊലീസ് സ്റ്റേഷനിലെ സി.ഐ സാബുജി എം.എസിനെയാണ് തൃശൂർ വാടാനപ്പള്ളിയിലേക്ക് മാറ്റിയത്.

കഴിഞ്ഞ ദിവസം ഇൻഫോപാർക്കിൽനിന്ന് മടങ്ങുന്നതിനിടെ മുഖ്യമന്ത്രിക്കെതിരെ ആലുവയിൽ യൂത്ത്കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിക്കുകയും വാഹനത്തിന്‍റെ ചില്ലിൽ ഇടിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ പൊലീസിന്‍റെ ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചതായാണ് വിലയിരുത്തൽ. രഹസ്യാന്വേഷണ വിഭാഗം ഇതുസംബന്ധിച്ച റിപ്പോർട്ടും സമർപ്പിച്ചിരുന്നു. തുടർന്നാണ് സി.ഐയെ സ്ഥലം മാറ്റിയത്. പകരം വാടാനപ്പള്ളി എസ്.എച്ച്.ഒ സനീഷ് എസ്.ആറിനെ എളമക്കരയിലേക്ക് നിയമിച്ചു.

ഗുണ്ടാ ബന്ധത്തെതുടർന്ന് കോട്ടയം സൈബർ ക്രൈം പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ എം.ജെ. അരുണിനെ മലപ്പുറം സൈബർ ക്രൈംസ്റ്റേഷനിലേക്ക് സ്ഥലം മാറ്റി. കോട്ടയത്തെ ഗുണ്ടാ നേതാവ് അരുൺ ഗോപനുമായുള്ള ബന്ധത്തെതുടർന്നാണ് നടപടി.

അരുണിനെ ജില്ലക്ക് പുറത്തേക്ക് മാറ്റാൻ എസ്.പി നൽകിയ റിപ്പോർട്ട് പരിഗണിച്ചാണ് നടപടി. പകരം വി.ആർ. ജഗദീഷിനെ കോട്ടയം സൈബർ ക്രൈം പൊലീസ് സ്റ്റേഷനിലേക്ക് നിയമിച്ചു.

Tags:    
News Summary - Chief Minister's security breach; SHO got transfer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.