തിരുവനന്തപുരം: നിയമസഭയിൽ സി.പി.െഎക്ക് ചീഫ് വിപ്പ് സ്ഥാനം നൽകുമെന്ന് ഇടതുമുന്നണി കൺവീനർ എ. വിജയരാഘവൻ. മുന്നണി വിപുലീകരണ നടപടികൾ പുരോഗമിക്കുകയാണ്. ചീഫ് വിപ്പ് സ്ഥാനം സി.പി.ഐ ചോദിച്ചു മേടിച്ചതല്ലെന്നും എ. വിജയരാഘവർ പറഞ്ഞു.
മന്ത്രിസഭാ വിപുലീകരണത്തിൽ ഇ.പി ജയരാജന് മന്ത്രി സ്ഥാനം നൽകണമെന്ന് നേരത്തെ സി.പി.എം മുന്നണി യോഗത്തിൽ ആവശ്യപ്പെട്ടിരുന്നു. ഇൗ ആവശ്യം സി.പി.െഎയും പിന്തുണച്ചതോടെയാണ് ജയരാജെൻറ മന്ത്രിസഭാ പ്രവേശനത്തിന് വഴി തുറന്നത്. അതിനു പിറകെയാണ് സി.പി.െഎക്ക് ചീഫ് വിപ്പ് സ്ഥാനം നൽകാനും തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.