തിരുവനന്തപുരം: കടൽകടന്നുള്ള വാത്സല്യത്താരാട്ടിൽ ഇൗ കുരുന്ന് പുഞ്ചിരികൾക്ക് ഇനി സ്നേഹം കിനിയുന്ന അമ്മത്തണൽ. കുഞ്ഞുകുസൃതികളുമായി ഒന്നിച്ച് കളിച്ചവരോട് വിടപറയുേമ്പാൾ വാണിയുടെയും റാണിയുടെയും കണ്ണുകളിൽ ചെറിയ നനവ്. പക്ഷേ, അമ്മയെക്കിട്ടിയ സേന്താഷത്തിൽ ദുഃഖം മറന്ന് ഇരുവരും ഉള്ളു നിറഞ്ഞു ചിരിച്ചു. സ്വിറ്റ്സർലൻഡ് സ്വദേശിനി ഡെറിൻ ലൂയിസ് മെൻസിയേഴ്സാണ് ശിശുക്ഷേമസമിതിയുടെ സംരക്ഷണയിൽ കഴിഞ്ഞിരുന്ന ഇവരെ ദത്തെടുത്തത്.
ബുധനാഴ്ച നടന്ന ചടങ്ങിൽ കുരുന്നുകളെ കൈമാറി. പുത്തൻ കുപ്പായവും ചെരിപ്പുമൊക്കെയണിഞ്ഞ് അമ്മക്കൊപ്പം കടൽകടക്കാനുള്ള സന്തോഷത്തിലായിരുന്നു ഇൗ സഹോദരിമാർ. ഭാഷാ പരിമിതികൾ മാതൃസ്നേഹത്തിെൻറ ഉൗഷ്മളതക്ക് മുന്നിൽ വഴിമാറുകയും ചെയ്തു. സ്വിറ്റ്സർലൻഡിലെ നേപ്പിയർ ഹോവ്കസ്ബേ സ്വദേശിയും മ്യൂസിക് തെറപ്പിസ്റ്റുമായ ഡെറിൻ ലൂയിസ് 2016 ലാണ് കുട്ടികളെ ദത്തെടുക്കുന്നതിന് നടപടികൾ തുടങ്ങിയത്. രണ്ട് രാഷ്ട്രങ്ങളിലായതിനാൽ ഒേട്ടറെ നിയമനടപടികൾ പൂർത്തിയാക്കണം. ഇന്ത്യക്കാരായ കുഞ്ഞുങ്ങളെ വളർത്തുമക്കളായി വേണമെന്ന ആഗ്രഹത്തെ തുടർന്ന്് വെബ്സൈറ്റ് വഴിയാണ് യഥാക്രമം ആറും അഞ്ചും വയസ്സുള്ള വാണിയെയും റാണിയെയും കണ്ടെത്തിയത്. സി.എ.ആർ.എ സ്വിറ്റ്സർലൻഡിലെ ശിശുസംരക്ഷണ കേന്ദ്രം വഴി ഡെറിനെക്കുറിച്ച് അന്വേഷിക്കുകയും ദത്ത് നൽകാനുള്ള അനുവാദം നൽകുകയുമായിരുന്നു.
കഴിഞ്ഞ വർഷം മുഴുവൻ ഫോേട്ടാകളിലൂടെയും കത്തുകളിലൂടെയും മറ്റും െഡറിൻ കുഞ്ഞുങ്ങളുമായി നിരവധി തവണ ബന്ധപ്പെട്ടിരുന്നു. പോവുന്ന യാത്രകളിലെല്ലാം കുഞ്ഞുങ്ങൾക്കായി സമ്മാനങ്ങൾ വാങ്ങി ശിശുക്ഷേമസമിതിയിലേക്ക് അയക്കുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ നേരിട്ട് കണ്ടപ്പോൾ കുഞ്ഞുങ്ങൾക്കും അപരിചിതത്വമില്ല. ഇരുവരും അമ്മക്കൊപ്പം േചർന്നുനിന്നു. വെള്ളം നൽകിയ ഗ്ലാസും തലമുടിയിൽനിന്ന് ഉൗരിപ്പോയ പൂവുമെല്ലാം അമ്മയെ ഏൽപിക്കാൻ മാത്രം ഇൗ ബന്ധം വളരുകയും ചെയ്തു. ആദ്യമായാണ് ഡെറിൻ കുഞ്ഞുങ്ങളെ നേരിൽ കാണുന്നത്.
ഇക്കഴിഞ്ഞ 12നാണ് ഇവർ തിരുവനന്തപുരത്തെത്തിയത്. അന്നുമുതൽ എല്ലാ ദിവസവും ശിശുക്ഷേമസമിതിയിലെത്തി കുഞ്ഞുങ്ങൾക്കൊപ്പം സമയം ചെലവഴിക്കുകയും ചെയ്തു. തർജമ ചെയ്യുന്നതിന് സഹായിയും ഒപ്പമുണ്ടായിരുന്നു. എല്ലാവർക്കും നന്ദിയുണ്ടെന്നും കേരളത്തിെൻറ ഉൗഷ്മളത സന്തോഷിപ്പിക്കുെന്നന്നും ഡെറിൻ കൂട്ടിച്ചേർത്തു. സഹൃത്ത് എലിസബത്തും ഇവർക്കൊപ്പമുണ്ടായിരുന്നു. 19ന് കുഞ്ഞുങ്ങൾക്കൊപ്പം സ്വിറ്റ്സർലൻഡിലേക്ക് മടങ്ങും. അഡ്വ.എസ്.പി. ദീപക്, രാധാകൃഷ്ണൻ എന്നിവരും ചടങ്ങിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.