ദത്ത്​: കുട്ടിയുടെ സ്വകാര്യത പാലിക്കണമെന്ന്​ ബാലാവകാശ കമീഷൻ

തിരുവനന്തപുരം: കുട്ടിയുടെയും ദത്തെടുക്കുന്ന മാതാപിതാക്കളുടെയും സ്വകാര്യതയെ ബാധിക്കുന്ന വിവരം മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കരുതെന്ന് സംസ്ഥാന ബാലാവകാശ കമീഷൻ. നിർദേശം ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കും. ദത്ത് നടപടികളിൽ രക്ഷിതാക്കളുടെയും കുട്ടിയുടെയും സ്വകാര്യത പൂർണമായും പാലിക്കപ്പെടണമെന്ന് 2015ലെ ബാലനീതി നിയമം വ്യവസ്ഥ ചെയ്യുന്നു. അതനുസരിച്ച്​ കുട്ടികളുടെ സ്വകാര്യത ലംഘിച്ച് മാധ്യമങ്ങളിൽ വാർത്തകൾ നൽകുന്നത് ആറുമാസം തടവോ രണ്ടുലക്ഷം രൂപ പിഴയോ രണ്ടും ഒന്നിച്ചോ ലഭിക്കാവുന്ന കുറ്റകൃത്യമാണെന്നും കമീഷൻ ഓർമിപ്പിച്ചു.

ദത്തെടുക്കപ്പെടുന്ന കുട്ടിയു​െടയോ രക്ഷിതാക്കളുടെയോ സ്വകാര്യത കാത്തുസൂക്ഷിക്കേണ്ടതി​െൻറ പ്രാധാന്യം വ്യക്തമാക്കി ബോധവത്​കരണം നൽകുന്നതിന്​ നടപടി സ്വീകരിക്കാൻ സാമൂഹികനീതി-വനിത ശിശുവികസന സെക്രട്ടറി, വനിത ശിശുവികസന ഡയറക്ടർ, സ്​റ്റേറ്റ് അഡോപ്ഷൻ റിസോഴ്‌സ് ഏജൻസി പ്രോഗ്രാം മാനേജർ എന്നിവർക്ക് കമീഷൻ നിർദേശം നൽകി. കുട്ടിയെ തിരികെ കിട്ടുന്നതിനായി മാതാവ് നേര​േത്ത ബാലാവകാശ കമീഷൻ മുമ്പാകെ പരാതി നൽകിയിരുന്നു. പരാതി ഫയലിൽ സ്വീകരിച്ച കമീഷൻ സംസ്ഥാന പൊലീസ് മേധാവി, തിരുവനന്തപുരം കമീഷണർ, വനിത ശിശുവികസന വകുപ്പ് സെക്രട്ടറി അടക്കമുള്ളവർക്ക്​ നോട്ടീസ് അയച്ചിട്ടുണ്ട്. ഒക്​ടോബർ 30നാണ് കേസിൽ വിചാരണ നടക്കുന്നത്.

Tags:    
News Summary - Child rights commission urges child privacy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.