മലപ്പുറം: പ്രസവിച്ചതിെൻറ മൂന്നാം നാൾ കുഞ്ഞുമായി അമ്മ ചൈൽഡ് ലൈനിൽ. സാമൂഹിക കാരണങ്ങളാൽ സംരക്ഷിക്കാൻ കഴിയില്ലെന്ന് പറഞ്ഞാണ് ആൺകുഞ്ഞിനെ കൈമാറിയത്. കുഞ്ഞിനെ ഏറ്റെടുത്ത അധികൃതർ, മാതാവിെൻറ സമ്മതത്തോടെ അഫീൽ എന്ന് പേരിട്ടു. പാലായിൽ സ്കൂൾ കായികമേളക്കിടെ ഹാമർത്രോ അപകടത്തിൽ മരിച്ച വിദ്യാർഥി അഫീൽ ജോൺസെൻറ ഓർമക്കാണ് പ്രകാശമെന്ന് അർഥം വരുന്ന ഈ പേര് നൽകിയതെന്ന് ചൈൽഡ് ലൈൻ കോഓഡിനേറ്റർ പറഞ്ഞു. വ്യാഴാഴ്ച വൈകീട്ടാണ് ടോൾഫ്രീ നമ്പറായ 1098ലേക്ക് വിളിയെത്തിയത്.
അയൽജില്ലയിൽനിന്ന് രാത്രി കുഞ്ഞുമായി ഓഫിസിലെത്തിയ യുവതിക്ക് കൗൺസലിങ് നൽകിയശേഷം കുഞ്ഞിനെ ഏറ്റെടുക്കുകയായിരുന്നു. 60 ദിവസത്തിനകം അമ്മക്ക് ആവശ്യമെങ്കിൽ തിരിച്ചു ആവശ്യപ്പെടാം. അല്ലെങ്കിൽ ദത്തുനൽകാൻ നടപടി സ്വീകരിക്കും. ചൈൽഡ് ലൈൻ കോഓഡിനേറ്റർ അൻവർ കാരക്കാടൻ, ടീം അംഗം നാഫിയ ഫർസാന എന്നിവർ ഏറ്റെടുക്കലിനും കൗൺസലിങ്ങിനും നേതൃത്വം നൽകി. ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ സാജേഷ് ഭാസ്കറിന് മുമ്പാകെ ഹാജരാക്കിയശേഷം കുഞ്ഞിനെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.