അടൂർ: രണ്ടാം പിണറായി സർക്കാർ അധികാരമേൽക്കുമ്പോൾ അടൂരിന് ഒരു പൊൻതൂവൽ കൂടി. കഴിഞ്ഞ 10 വർഷം അടൂരിെൻറ എം.എൽ.എ ആയിരുന്ന ചിറ്റയം രണ്ടാം പിണറായി സർക്കാറിൽ ഡെപ്യൂട്ടി സ്പീക്കറാകും. മൂന്നാം തവണയാണ് അടൂരിെൻറ ജനപ്രതിനിധിയാകുന്നത്. കൊല്ലം ജില്ലയിലെ കൊട്ടാരക്കരക്കടുത്ത് ചിറ്റയം ഗ്രാമമാണ് ജന്മദേശമെങ്കിലും 2011ൽ അടൂരിൽ മത്സരത്തിനെത്തിയ ഇവിടത്തുകാരുടെ മനസ്സിൽ ഇടം നേടുകയായിരുന്നു.
ടി. ഗോപാലകൃഷ്ണെൻറയും ടി.കെ. ദേവയാനിയുടെയും മകനായി 1965 േമയ് 31ന് ചിറ്റയത്ത് ജനനം. എ.ഐ.എസ്.എഫിലൂടെയാണ് രാഷ്ട്രീയ പ്രവേശം. എ.ഐ.എസ്.എഫ് സംസ്ഥാന കമ്മിറ്റി അംഗം, എ.ഐ.ടി.യു.സി കൊല്ലം ജില്ല സെക്രട്ടറി, കർഷക തൊഴിലാളി യൂനിയൻ കൊല്ലം ജില്ല സെക്രട്ടറി തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.1995ൽ കൊട്ടാരക്കര ഗ്രാമപഞ്ചായത്തിേലക്കായിരുന്നു ആദ്യ തെരെഞ്ഞടുപ്പ് മത്സരം. വിജയിച്ചപ്പോൾ ലഭിച്ചത് പ്രസിഡൻറ് പദവി. 2009ൽ കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാനായിരുന്നു. സംവരണ മണ്ഡലമായ അടൂരിൽ 2011ൽ ആദ്യ അങ്കത്തിൽ കോൺഗ്രസിലെ പന്തളം സുധാകരനെ തോൽപിച്ചാണ് എം.എൽ.എ ആയത്. തുടർന്ന് 2016ൽ കെ.കെ. ഷാജുവിനെ വൻഭൂരിപക്ഷത്തിൽ തോൽപിച്ച് വീണ്ടും അടൂരിൽ ഇടതുകോട്ട ഉറപ്പിച്ചു.
കേരള സർവകലാശാല സെനറ്റ് അംഗമാണ്. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം, എ.ഐ.ടി.യു.സി കശുവണ്ടി തൊഴിലാളി യൂനിയൻ കേന്ദ്ര കൗൺസിൽ സെക്രട്ടറി, എ.ഐ.ടി.യു.സി കർഷക തൊഴിലാളി യൂനിയൻ ദേശീയ കമ്മിറ്റി അംഗം, ആശ വർക്കേഴ്സ് യൂനിയൻ സംസ്ഥാന പ്രസിഡൻറ്, കെ.ടി.ഡി.സി എംപ്ലോയീസ് യൂനിയൻ സംസ്ഥാന പ്രസിഡൻറ്, പട്ടികജാതി കോർപറേഷൻ സ്റ്റാഫ് യൂനിയൻ സംസ്ഥാന പ്രസിഡൻറ്, ഇപ്റ്റ, യുവകലാസാഹിതി എന്നിവയുടെ സംസ്ഥാന കൗൺസിൽ അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.
ഭാര്യ സി. ഷേർലി ഭായി ഹൈകോടതി കോർട്ട് ഓഫിസർ ആയിരുന്നു.
മക്കൾ: എസ്.ജി. അമൃത (അടൂർ സെൻറ് സിറിൾസ് കോളജ് അധ്യാപിക), എസ്.ജി. അനുജ (തിരുവനന്തപുരം ലോ കോളജിൽ അവസാന വർഷ വിദ്യാർഥിനി).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.