തിരുവനന്തപുരം: എം.ബി.ബി.എസ് പ്രവേശനത്തിനുള്ള ഫീസ് 11 ലക്ഷമാക്കി ഉയര്‍ത്താന്‍ സുപ്രീംകോടതി അനുവദിച്ചെങ്കിലും നേരത്തേ ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിറ്റി നിശ്ചയിച്ച അഞ്ചുലക്ഷമെന്ന വാര്‍ഷിക ഫീസില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് ക്രിസ്ത്യന്‍ പ്രഫഷനൽ കോളജ് മാനേജ്മെൻറ് ഫെഡറേഷന്. ഭാവിയിലെ ഫീസ് അടയ്ക്കുമെന്ന ഉറപ്പിനുള്ള ബാങ്ക് ഗാരൻറിയോ, ബോണ്ടോ തങ്ങളുടെ കോളജുകളില്‍ വാങ്ങുന്നില്ലെന്നും ഫെഡറേഷന് വക്താവ് അറിയിച്ചു.
പെട്ടെന്നുള്ള ഫീസ് വര്‍ധന വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഉണ്ടാക്കുന്ന ബുദ്ധിമുട്ട് കണക്കിലെടുത്തും സാമൂഹിക ഉത്തരവാദിത്തത്തിെൻറ ഭാഗമായുമാണ് ഇക്കൊല്ലം ഫീസ് ഉയര്‍ത്താത്തത്. അമല, ജൂബിലി, പുഷ്പഗിരി, മലങ്കര (കോലഞ്ചേരി) മെഡിക്കല്‍ കോളജുകളും പുഷ്പഗിരി ഡെൻറല്‍ കോളജുമാണ് ഫെഡറേഷന് കീഴിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.