കോതമംഗലം പൊലീസ്​ സ്റ്റേഷനിലെ സി.ഐക്ക്​ കോവിഡ്​

കോതമംഗലം: കോതമംഗലം പൊലീസ്​ സ്​റ്റേഷനിലെ സി.ഐക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു. ആൻറിജൻ ടെസ്​റ്റിലാണ്​ രോഗം കണ്ടെത്തിയത്​.

കഴിഞ്ഞ ദിവസം പൊലീസ്​ കസ്​റ്റഡിയിലെടുത്ത പ്രതിക്ക്​ കോവിഡ്​ സ്ഥിരീകരിച്ചിരുന്നു. പ്രതിയിൽ നിന്നാകാം സി.ഐക്ക്​ രോഗം പകർന്നതെന്നാണ്​ പ്രാഥമിക നിഗമനം.

പ്രതിക്ക്​ രോഗം സ്ഥിരീകരിച്ചതിനു പിന്നാലെ പൊലീസുകാർക്ക്​ പരിശോധന നടത്തിയിരുന്നു. എന്നാൽ സി.ഐക്കല്ലാതെ മറ്റ്​ പൊലീസുകാർക്ക്​ ആർക്കുംരോഗം ബാധിച്ചിട്ടില്ല. പ്രതിയെ കസ്​റ്റഡിയിലെടുത്തശേഷം സി.ഐ സമ്പർക്കത്തിലേർപ്പെട്ടവരെ കണ്ടെത്തി അവരെ പരിശോധനക്ക്​ വിധേയമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്​. 

Tags:    
News Summary - CI in kothamangalam station confirm covid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.