പത്തനംതിട്ട: സർവിസ് ചട്ടത്തിന് വിരുദ്ധമായി െഎ.എഫ്.എസിലെ ജൂനിയറായ ഉദ്യോഗസ്ഥനെ കേരള വനം വികസന കോർപറേഷനിൽ മാനേജിങ് ഡയറക്ടറായി നിയമിച്ചത് ചോദ്യംചെയ്ത് ഹൈകോടതിയിൽ ഹരജി നൽകിയ സി.െഎ.ടി.യു സംഘടന നേതാവിനെ സ്ഥലം മാറ്റി. കേസ് ഹൈകോടതിയിൽ തുടരുന്നതിനിടെയാണ് കെ.എഫ്.ഡി.സി സ്റ്റാഫ് യൂനിയൻ സെക്രട്ടറിയും ഗവി ഡിവിഷൻ മാനേജരുമായ ടി.കെ. രാധാകൃഷ്ണനെ മാനന്തവാടിക്ക് സ്ഥലം മാറ്റിയത്. ഇത് സി.പി.െഎ-സി.െഎ.ടി.യു തുറന്നപോരിന് കാരണമാകുമെന്നാണ് സൂചന.
കെ.എഫ്.ഡി.സിയിലെ സർവീസ് ചട്ടപ്രകാരം വനം വകുപ്പിലെ ചീഫ് കൺസർവേറ്റർ റാങ്കിൽ കുറയാത്തയാളെ വേണം മാനേജിങ് ഡയറക്ടറായി നിയമിക്കാൻ. എന്നാൽ, ഇതാദ്യമായി െഎ.എഫ്.എസിലെ ഏറ്റവും ജൂനിയർ തസ്തികയായ െഡപ്യൂട്ടി കൺസർവേറ്റർ റാങ്കിലുള്ളയാളെയാണ് നിയമിച്ചത്. ഇത് കെ.എഫ്.ഡി.സിയുടെ പ്രവർത്തനങ്ങളെ സാരമായി ബാധിക്കുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്. െഡപ്യൂട്ടി കൺസർവേറ്റർക്ക് സാമ്പത്തിക അധികാരങ്ങൾ കുറവായതിനാൽ പല കാര്യങ്ങളിലും തീരമാനമെടുക്കാൻ ഫയൽ സർക്കാറിന് അയക്കേണ്ടിവരും. പദ്ധതികൾ പലതും നടപ്പാക്കാൻ കഴിയില്ലെന്നും പറയുന്നു.
ഇതിനിടെയാണ് സർവീസ് ചട്ടത്തിന് വിരുദ്ധമായ നിയമനം ചോദ്യംചെയ്ത് സി.െഎ.ടി.യു യൂനിയൻ ഹൈകോടതിയെ സമീപിച്ചത്. കേസ് ഹൈകോടതിയുടെ പരിഗണനയിലിരിക്കെത്തന്നെ സർവിസ് ചട്ടം ഭേദഗതിചെയ്യാനും നീക്കം നടക്കുന്നുണ്ട്. സർവിസ് സംഘടനകളുമായും പി.എസ്.സിയുമായും ചർച്ചചെയ്യാതെയുള്ള സർവിസ് ചട്ടഭേദഗതി നീക്കത്തെയും ചില സംഘടനകൾ എതിർത്തിരുന്നു. എം.ഡി തസ്തിക െഡപ്യൂട്ടി കൺസർവേറ്റർക്ക് തുല്യമാക്കുന്നതോടെ പലനിലക്കും പ്രവർത്തനം തടസ്സപ്പെടുമെന്നും പറയുന്നു.
തൃശൂർ മൃഗശാല മാറ്റാനായി നിയമിക്കപ്പെട്ട വിരമിച്ച ഉദ്യോഗസ്ഥന് ചീഫ് കൺസർവേറ്റർ റാങ്ക് നൽകിയതും സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. ഇതിനിടെയാണ് ഹരജി നൽകിയ സംഘടനനേതാവിനെ സ്ഥലം മാറ്റിയത്. മൂന്നുവർഷമായി ഗവിയിൽ ജോലി ചെയ്യുന്ന ഇദ്ദേഹം ഒഴിവുവന്ന തൃശൂർ ഡവിഷനിലേക്കാണ് സ്ഥലം മാറ്റം ആവശ്യപ്പെട്ടത്. എന്നാൽ തിരുവനന്തപുരം, പുനലൂർ ഡിവിഷനിലേക്ക് അപേക്ഷ നൽകിയ കെ. ജയരാജനെ മാന്തവാടയിൽനിന്ന് തൃശൂർക്ക് മാറ്റി പകരമാണ് രാധാകൃഷ്ണനെ മാനന്തവാടിക്ക് വിട്ടത്. ഗവിയിലേക്ക് ആരെയും നിയമിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.