വട്ടിയൂർക്കാവ്: സി.ഐ.ടി.യു തൊഴിലാളികളുടെ വിശ്രമകേന്ദ്രം തകർത്തു. നെട്ടയം-മലമുകൾ റോഡിൽ കല്ലിങ്ങവിള ജങ്ഷനിലെ വിശ്രമകേന്ദ്രമാണ് തകർത്തത്.
വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം. പത്തോളം പേരടങ്ങുന്ന സംഘമാണ് റോഡരികിലെ ഷെഡ് തകർത്തതെന്ന് നാട്ടുകാർ പറഞ്ഞു. കൊടികളും പ്രചാരണ ബോർഡുകളും നശിപ്പിച്ചു. വിശ്രമകേന്ദ്രത്തിൽ സൂക്ഷിച്ചിരുന്ന തൊഴിലാളികളുടെ വസ്ത്രങ്ങൾ സമീപത്തെ ഓടയിലേക്ക് വലിച്ചെറിഞ്ഞ ശേഷമാണ് ആക്രമിസംഘം തിരികെപ്പോയത്.
സംഭവത്തിനുപിന്നിൽ ബി.ജെ.പി, ആർ.എസ്.എസ് പ്രവർത്തകരാണെന്ന് സി.പി.എം ആരോപിച്ചു. സി.ഐ.ടി.യു കൺവീനറുടെ പരാതിയിൽ കേസെടുത്തതായി വട്ടിയൂർക്കാവ് എസ്.ഐ ജയപ്രകാശ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.