പേരാമ്പ്ര : പേരാമ്പ്ര പൊലീസ് സ്റ്റേഷനിലെ വനിത പൊലീസ് ഓഫീസർ തൂങ്ങി മരിച്ച നിലയിൽ. സീനിയർ സിവിൽ പൊലീസ് ഓഫീസർ കല്ലോട് കൈ പ്രത്ത് കുന്നമംഗലത്ത് ബീന (46) യെയാണ് വീടിന്റെ പുറക് വശത്തെ ചായ്പിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് വൈകിട്ട് 5 മണിയോടെയാണ് സംഭവം.. 4 മണി വരെ പൊലീസ് സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ബീന കുട്ടിയെ കൂട്ടാനെന്ന് പറഞ്ഞ് സ്റ്റേഷനിൽ നിന്ന് ഇറങ്ങിയതാണ്. പിന്നീടാണ് മരണ വിവരം അറിയുന്നത്.
റൂറൽ എസ്.പി കറുപ്പ സാമി, ഡി വൈ എസ് പി മാരായ ബാലചന്ദ്രൻ , ഹരിദാസ് തുടങ്ങി ഉന്നത പൊലീസ് അധികാരികൾ താലൂക്ക് ആശുപത്രിയിൽ എത്തി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളെജ് മോർച്ചറിയിലേക്ക് മാറ്റും. സംസ്കാരം നാളെ വീട്ടുവളപ്പിൽ. ചെമ്പനോട പുളിയുള്ള കണ്ടി പരേതനായ കുട്ടികൃഷ്ണൻ കിടാവിന്റെയും സരോജനി അമ്മയുടെയും മകളാണ്. ഭർത്താവ് അരവിന്ദൻ ( അമൃത യൂണിവേഴ്സിറ്റി, എട്ടി മടൈ, കോയമ്പത്തൂർ). മക്കൾ ഗൗതം കാർത്തിക് , ഗഗൻ കാർത്തിക് (ഇരുവരും വിദ്യാർത്ഥികൾ ) . സഹോദരങ്ങൾ മോഹനൻ , ബാബു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.