കൊച്ചി: എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നതവിജയം കൈവരിച്ചവർക്ക് സമൂഹ മാധ്യമങ്ങളിൽ അഭിനന്ദനം പ്രവഹിക്കുേമ്പാൾ മാർ ക്ക് കുറഞ്ഞവരോട് സ്വന്തം ജീവിതാനുഭവം പങ്കുവെച്ച് മലപ്പുറത്തെ സിവിൽ സർവിസ് റാങ്കുകാരൻ. 390ാം റാങ്ക് നേടിയ കരുവാ രക്കുണ്ട് സ്വദേശി മുഹമ്മദ് സജാദാണ് 10ാം ക്ലാസിലെ ‘കുറഞ്ഞ’ മാർക്കോടെ സിവിൽ സർവിസിലെത്തിയ അനുഭവം പറയുന്നത്. 74 ശതമ ാനമായിരുന്നു മാർക്കെന്നും അത്ര മോശം മാർക്കൊന്നുമല്ലെങ്കിലും ക്ലാസിൽ ഏറെ പിന്നിലായിരുെന്നന്നും സജാദ് ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
ആ മാർക്കുവെച്ച് മെറിറ്റിൽ എവിടെയും സയൻസ് കിട്ടാത്തതിനാൽ താൻ പഠിച്ച മലപ്പുറം നവോദയയുടെ പടിയിറങ്ങുമ്പോൾ സങ്കടമായിരുന്നു. എന്നാൽ, സയൻസിനുപകരം ഹ്യുമാനിറ്റീസ് എടുത്തതാണ് ജീവിതത്തിൽ വഴിത്തിരിവായത്. അന്നത്തെ നഷ്ടബോധമാണ്, വാശിയാണ്, പിന്നീട് സിവിൽ സർവിസ് വിജയത്തിനടക്കം പ്രചോദനമായത്. എന്തേ ഹ്യുമാനിറ്റീസ് എടുത്തത് എന്ന പലരുെടയും ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് സിവിൽ സർവിസ് റാങ്ക്’ എന്നും സജാദ് പറയുന്നു.
തോറ്റുപോയവരോടും ഫുൾ എ പ്ലസും സയൻസും കിട്ടാത്തവരോടും ഈ യുവ സിവിൽ സർവിസുകാരന് ഒന്നേ പറയാനുള്ളൂ: ‘ഇത് ഒന്നിെൻറയും അവസാനമല്ല-പിക്ചർ അഭീ ഭീ ബാക്കീ ഹേ!’ ഫുൾ എ പ്ലസുകാരെയും ഉന്നത വിജയികളെയും അഭിനന്ദിക്കാനും ഇദ്ദേഹം മറക്കുന്നില്ല. ഒരുപാട് പേർക്ക് പ്രചോദനമാവുന്നത് എന്ന കമേൻറാടെ സജാദിെൻറ പോസ്റ്റ് ഫേസ്ബുക്ക് ഏറ്റെടുത്തുകഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.